1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2020

സ്വന്തം ലേഖകൻ: ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. കുട്ടികള്‍ക്കിടയില്‍ കൊറോണ പടരാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ മാര്‍ച്ച് 31 വരെ എല്ലാ സ്‌കൂളുകളും അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായി മനീഷ് സിസോദിയ പറഞ്ഞു.

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ബയോമെട്രിക് ഹാജര്‍ സംവിധാനം താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ വകുപ്പ് മേധാവികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവരോട് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും സര്‍ക്കാര്‍ കത്ത് അയച്ചിട്ടുണ്ട്.

ഇതിനിടയില്‍ ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 30 ആയി. ബുധനാഴ്ച 22 പേര്‍ക്കാണ് പുതിയതായി ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്.

കൊറോണ ബാധിതര്‍ക്കായി ആഗ്രയില്‍ പുതിയതായി ഒരു കേന്ദ്രം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ വ്യാഴാഴ്ച രാജ്യസഭയില്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിഷയം നിരീക്ഷിച്ചുവരുന്നതായി ആരോഗ്യ മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.