1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2020

സ്വന്തം ലേഖകൻ: ദല്‍ഹിയിലും തെലങ്കാനയിലും ആദ്യത്തെ കൊറോണ വൈറസ്(കോവിഡ് 19) സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചതായി വിവരം പുറത്തു വിട്ടത്. ദല്‍ഹിയില്‍ കൊറോണ സ്ഥരീകരിച്ച രോഗി ഇറ്റലി വഴി യാത്ര ചെയ്‌തെന്നും തെലങ്കാനയില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തി ദുബായ് വഴിയും യാത്ര ചെയ്തിരുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. അതേസമയം 500 പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. ആഗോളതലത്തില്‍ 3000 പോരാണ് കൊറോണ ബാധിച്ച് മരിച്ചത്. ചൈനയില്‍ മാത്രം തിങ്കളാഴ്ച 42 പേര്‍ മരിച്ചു. ചൈനയില്‍ മൊത്തം 2,912 പേര്‍ മരിച്ചു.

ഇന്ത്യയില്‍ ആദ്യത്തെ കൊറോണ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. കേരളത്തില്‍ സ്ഥിരീകരിച്ച മൂന്നു പേരും വുഹാനില്‍ നിന്നും വന്ന വിദ്യാര്‍ത്ഥികളായിരുന്നു. ചൈനയില്‍ കൊറോണ വ്യാപിക്കുന്നതിന് കുറവുണ്ടായിട്ടുണ്ട്. അതേ സമയം ഇറ്റലിയിലും സൗത്ത് കൊറിയയിലും കൊറോണ വ്യാപനം വര്‍ധിച്ചിട്ടുണ്ട്. ഇറ്റലിയില്‍ കൊറോണ പിടിപെട്ടിരിക്കുന്നവരുടെ എണ്ണം 400ലേറെയായി ആയി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ഇറാനില്‍ നിന്നാണ് കൊറോണ മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് പടര്‍ന്നതെന്നാണ് സൂചന. ഇതേ തുടര്‍ന്ന് ഇറാനുമായുള്ള വിമാന സര്‍വീസ് അയല്‍ രാജ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കൊവിഡ്-19 നെതിരെയുള്ള സുരക്ഷയുടെ ഭാഗമായി ഉംറ തീര്‍ത്ഥാടന യാത്രയ്ക്ക് സൗദി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.