1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2020

സ്വന്തം ലേഖകൻ: അഞ്ച് ദിവസം നീണ്ടു നിന്ന കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ കൊവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പദ്ധതി തയ്യാറാക്കി യൂറോപ്യന്‍ യൂണിയന്‍. 750 ബില്ല്യണിന്റെ പാന്‍ഡമിക്ക് റിക്കവറി ഫണ്ടിനെക്കുറിച്ചും ദീര്‍ഘകാല ചെലവ് വരുന്ന പദ്ധതികളെക്കുറിച്ചുമാണ് യൂറോപ്യൻ യൂണിയന്‍ ചരിത്രപരമായ കരാറിലെത്തിയത്.

യൂറോപ്യന്‍ യൂണിയന് സംയുക്തമായി കടം വാങ്ങുന്നതിനുള്ള അംഗീകാരം 27 രാഷ്ട്രനേതാക്കള്‍ നല്‍കിയത് യോഗത്തിന്റെ അഞ്ചാം ദിവസമാണ്. മാരത്തണ്‍ വിജയകരമായി അവസാനിച്ചുവെന്നാണ് യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ ബെല്‍ജിയന്‍ മുന്‍ പ്രധാനമന്ത്രി മിഷേല്‍ പറഞ്ഞത്.

കരാര്‍ യൂറോപ്പിന്റെ യാത്രയിലെ സുപ്രധാന നിമിഷമായി കാണപ്പെടുമെന്ന് ഫ്രാന്‍സിന്റെ പ്രസിഡന്റെ ഇമ്മാനുവല്‍ മാക്രോണ്‍ അഭിപ്രായപ്പെട്ടു. 90 മണിക്കൂറുകളോളം നീണ്ടു നിന്ന കൂടിയാലോചനയ്ക്ക് ശേഷം അത്രമേല്‍ ഗുണകരമായ തീരുമാനത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉസ്‌റുല വോണ്‍ ദേര്‍ ലേന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.