
സ്വന്തം ലേഖകൻ: കൊറോണപ്പേടിയില്‍ ദേഹമാസകലം പ്ലാസ്റ്റിക് കവറില്‍ മൂടി ദമ്പതിമാരുടെ വിമാന യാത്ര. കൊറോണ വൈറസ് പകരുമെന്ന ഭയത്താല്‍ വായ മൂടികെട്ടി പ്ലാസ്റ്റിക് കോട്ട് കൊണ്ട് ദേഹമാസകലം മൂടി വിമാനത്തിലിരിക്കുന്ന ദമ്പതിമാരുടെ വീഡിയോ വലിയ രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിൽ ചര്‍ച്ചയാവുന്നത്.
ഓസ്‌ട്രേലിയയില്‍ നിന്ന് വിമാനത്തില്‍ കയറിയതാണ് ദമ്പതിമാര്‍. ഹൂഡുള്ള പ്ലാസ്റ്റിക് റെയിന്‍കോട്ടും കയ്യുറയും മാസ്‌കും ധരിച്ചാണ് ഇരുവരും വിമാനത്തിലിരിക്കുന്നത്. ഫ്ലൈറ്റില്‍ തന്റെ തൊട്ടു പുറകിലെ സീറ്റില്‍ ഇരിക്കുന്നവർ എന്ന അടിക്കുറിപ്പോടെ അലീസയെന്ന യുവതിയാണ് വീഡിയോ പകര്‍ത്തി ട്വിറ്ററില്‍ പങ്കുവെച്ചത്.
കൊറോണയേക്കാള്‍ ഭീകരമാണ് ശ്വാസം മുട്ടിയുള്ള മരണമെന്നും ഇപ്പോഴും അവര്‍ എല്ലാവരും ശ്വസിക്കുന്ന വായുതന്നെയാണ് ദമ്പതിമാർ വിമാനത്തിനുള്ളില്‍ ശ്വസിക്കുന്നതെന്നും തുടങ്ങി പരിഹാസമുനയുള്ള അനേകം കമന്റുകളിട്ടാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ ഈ വീഡിയോയോട് പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല