1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2020

സ്വന്തം ലേഖകൻ: രോഗം വരാതിരിക്കാനായി സംഘടിപ്പിച്ച സുവിശേഷ യോഗത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ ബാധയെന്ന് റിപ്പോര്‍ട്ട്. ഇതേത്തുടർന്ന് സുവിശേഷ യോഗം സംഘടിപ്പിച്ച കൊറിയൻ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീ(88)ക്കെതിരേ ദക്ഷിണ കൊറിയ കേസെടുത്തു. വൈറസ് ബാധ പടർത്തിയെന്ന് കാട്ടിയാണ് കേസ്.

സോൾ നഗരസഭയാണ് പാസ്റ്റർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷനായ ലീ മാന്‍ ഹീക്കെതിരെ നരഹത്യക്കാണ് കേസ്. അദ്ദേഹത്തോടൊപ്പം 12 അനുയായികളും നരഹത്യയുടെ പേരിലുള്ള നിയമ നടപടി നേരിടേണ്ടി വരും. യേശുവിനെ നേരിൽ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ലീ മാനെയും പരിശോധനക്ക് വിധേയനാക്കിയിട്ടുണ്ട്. യേശുവിനെ നേരിൽ കണ്ട തൻ്റെ സമ്മേളനത്തിൽ പങ്കെടുത്താൽ രോഗബാധ ഭയക്കേണ്ടതില്ലെന്നും ലീ പറഞ്ഞു.

കഴിഞ്ഞ മാസമാണ് ലീ മാൻ രോഗം പടരുന്നതിന് കാരണമായ മതസമ്മേളനം നടന്നത്. ലീ ദെയ്ഗുവിൽ നടന്ന സമ്മേളനത്തിൽ ആകെ സംബന്ധിച്ച 9000 പേരിലും കൊറോണ രോഗ ലക്ഷണങ്ങൾ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് ചട്ടങ്ങൾ ലംഘിച്ച് നടത്തിയ സമ്മേളനമാണെന്ന് കണ്ടെത്തി. തുടർന്നാണ് പാസ്റ്റർക്കെതിരെ നടപടിയെടുത്തത്.

ഇതുവരെ ദക്ഷിണ കൊറിയയിൽ കോവിഡ്-19 ബാധിച്ച് 21 പേരാണ് മരിച്ചത്. 3730 പേർ ചികിത്സയിലാണ്. ഇവരിൽ പാതിയും ലീ മാൻ ഹീയുടെ അനുയായികളാണെന്ന് അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.