1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2020

സ്വന്തം ലേഖകൻ: കുവൈത്തിൽ ഓഗസ്റ്റ് 1ന് രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിമാന യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി. കുവൈത്തിലേക്കു വരുന്നവർ അംഗീകൃത കേന്ദ്രങ്ങളിൽനിന്ന് പിസിആർ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വച്ചിരിക്കണം.

രാജ്യത്തു എത്തിയതു മുതൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം. യാത്ര പുറപ്പെടുന്നതിനു മുൻപായി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ ഷ്ലോനിക് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകുകയും സാക്ഷ്യപത്രത്തിൽ ഒപ്പുവയ്ക്കുകയും വേണം. മാസ്കും ഗ്ലൗസും ധരിക്കണമെന്നും നിബന്ധനയുണ്ട്.

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കും. ഓരോ വിമാനത്തിലെയും 10 ശതമാനം യാത്രക്കാരെ വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്കു വിധേയമാക്കുമെന്നും സൂചിപ്പിച്ചു. രോഗലക്ഷണം കണ്ടെത്തിയാൽ പ്രത്യേക ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.