
സ്വന്തം ലേഖകൻ: യുഎഇയിലേയ്ക്ക് പ്രവേശിക്കുന്ന എല്ലാവർക്കും കൊവിഡ് 19 പിസിആർ പരിശോധന നിർബന്ധമാണെന്ന് യുഎഇ വ്യക്തമാക്കി. സ്വദേശികൾ, പ്രവാസികൾ, വിനോദ സഞ്ചാരികൾ, ട്രാൻസിറ്റ് യാത്രക്കാർ എന്നിവരെല്ലാം എവിടെ നിന്ന് വരുന്നവരായാലും പരിശോധന നടത്തണം. എന്നാൽ 12 വയസിന് താഴെയുള്ളവർക്ക് ഈ പരിശോധന ആവശ്യമില്ല.
യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ തുടങ്ങി ഏത് രാജ്യത്ത് നിന്നുള്ളവരും വിമാനത്തിൽ കയറുന്നതിന് മുൻപ് പിസിആർ നിർബന്ധമാണെന്ന് ദേശീയ അടിയന്തര നിവാരണ വിഭാഗം, വിദേശ കാര്യ–രാജ്യാന്തര സഹകരണ മന്ത്രാലയം എന്നിവ വ്യക്തമാക്കി. യുഎഇയിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് കൂട്ടിച്ചേർത്തു.
ദുബായ് ഒഴിച്ച് മറ്റു എമിറേറ്റുകളിലെത്തുന്നവർക്ക് ഐസിഎൽ അനുമതിയാണ് വേണ്ടത്. യുഎഇ നിർദേശിക്കുന്ന അംഗീകൃത ലാബറോട്ടറിയിൽ പരിശോധന നടത്തിയവർക്ക് മാത്രമേ ഐസിഎൽ അനുമതി ലഭിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ഐസിഎൽ വെബ് സൈറ്റ് സന്ദർശിക്കുക.
ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് താമസ വീസക്കാർക്ക് പ്രവേശിക്കാന്‍ അനുവദിച്ച സമയം തീരാൻ ഇനി മൂന്നു ദിവസം മാത്രം. ശനിയാഴ്ച (ഈ മാസം 26)യാണ് സമയപരിധി അവസാനിക്കുക. ഈ മാസം 12 ന് ആരംഭിച്ച പ്രത്യേക വിമാന സർവീസിൽ ഇതുവരെ ഒട്ടേറെ പ്രവാസികൾ യുഎഇയിലെത്തി. 26ന് ശേഷം സ്ഥിതി അവലോകനം ചെയ്തായിരിക്കും തുടർ സർവീസ്.
യുഎഇ താമസ വീസക്കാര്‍ക്ക് ഇവിടേയ്ക്ക് മടങ്ങാന്‍ മാത്രമാണ് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതിയുള്ളത്. മടങ്ങുന്നതിന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി / യുഎഇ റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്സ് അനുമതി ആവശ്യമാണ്. യാത്രക്ക് 96 മണിക്കൂര്‍ മുന്‍പ് ലഭിച്ച കൊവിഡ് നെഗറ്റീവ് ആണെന്നു നിര്‍ബന്ധമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല