1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2020

സ്വന്തം ലേഖകൻ: കൂടുതൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്തതോടെ ചില മാളുകളിൽ എല്ലാ ദിവസവും ജീവനക്കാർക്ക് തെർമൽ സ്ക്രീൻ ടെസ്റ്റ് നടത്തുന്നുണ്ട്. ശരീരോഷ്മാവ് കൂടിയതായി കാണുന്നവരെ ആശുപത്രികളിലേക്കയയ്ക്കും. കൊറോണ പ്രതിരോധ നിർദേശങ്ങൾ പ്രധാന ഇടങ്ങളിലെല്ലാം കമ്പനികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം ലിഫ്റ്റുകൾക്ക് സമീപം ഉൾപ്പടെ കൈകൾ ശുദ്ധമാക്കാൻ അണുനാശിനികളും വച്ചിട്ടുണ്ട്.

ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ഇതുവരെ യുഎഇയിൽ പ്രവേശവിലക്ക് ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ കുവൈത്തിലും സൗദിയിലും വിലക്കുണ്ട്. ഭാവിയിൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് പലരും യുഎഇയിൽ നിന്ന് യാത്ര മാറ്റി വയ്ക്കുന്നുണ്ട്. അവധികഴിഞ്ഞ് സ്കൂളുകളിൽ ചെല്ലുമ്പോൾ അതുവരെ സന്ദർശിച്ച സ്ഥലങ്ങളുടെയും മറ്റും വിവരം അധികൃതരെ രേഖാമൂലം അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

വിദേശ യാത്ര കഴിഞ്ഞുവരുന്ന വിദ്യാർഥികളെയും ജീവനക്കാരെയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അറിപ്പുണ്ട്. എന്നാൽ ഇവരെ ജോലിയിൽ നിന്ന് മാറ്റും എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം അറിയിച്ചു.

അവധി കഴിഞ്ഞെത്തുന്ന അധ്യാപകർ  കോവിഡ് ബാധിതരായി തിരിച്ചെത്തിയാൽ ജോലിയിൽ നിന്ന് നീക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് അധികൃതർ. കൊറോണയുടെ പശ്ചാത്തലത്തിൽ യുഎഇയിൽ സ്കൂളുകൾ ശൈത്യകാല അവധി നേരത്തെ ആക്കിയിട്ടുണ്ട് .

വിദ്യാഭ്യാസ മന്ത്രാലയമാണ് കുട്ടികളുടെയും അധ്യാപകരുടെയും ഇതര സ്കൂൾ ജീവനക്കാരുടെയും സുരക്ഷ ലക്ഷ്യമിട്ട് നാലാഴ്ച അവധി പ്രഖ്യാപിച്ചത്. ഈ അവധിയിൽ സ്വദേശത്തേക്ക് പോകുന്ന അധ്യപകർ കോവിഡ് ബാധിച്ചവരായി സ്ഥിരീകരിച്ചാൽ ജോലി നഷ്ടപ്പെടുമെന്നാണ് സർക്കാർ കാര്യാലയങ്ങളെ ഉദ്ധരിച്ച് വാർത്ത പ്രചരിച്ചത്.എന്നാൽ ഇതിനു യാതൊരു അടിസ്ഥാനവുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയ അധികൃതർ പറഞ്ഞു. അധ്യാപകർ രാജ്യം വിടുന്നത് വിലക്കിയിട്ടുണ്ട്

അവധി കഴിഞ്ഞ്  തിരിച്ചെത്തുന്ന അധ്യാപകർ  14 ദിവസം നിരീക്ഷണത്തിലായിരിക്കും. ഈ ദിവസങ്ങളിൽ വേതനം നൽകില്ല. രോഗം സ്ഥിരീകരിച്ചാൽ സർവീസിൽ നിന്ന് നീക്കും എന്നിങ്ങനെയാണ് വിദ്യാഭ്യാസ വകുപ്പുകളെ ഉദ്ധരിച്ച് സമൂഹമാധ്യമങ്ങളിലടക്കം ശബ്ദ സന്ദേശം പ്രചരിച്ചത്. ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന്  വിദ്യാഭ്യാസ മന്ത്രാലയ അധികൃതർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.