
സ്വന്തം ലേഖകൻ: : ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കെറോണ വൈറസ് ബാധ 50ലേറെ രാജ്യങ്ങളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ലോകത്തെ അതിസമ്പന്നന്മാര്‍ക്ക് നഷ്ടപ്പെട്ടത് 44,400 കോടി ഡോളറെന്ന് കണക്കുകള്‍. ലോകത്താകമാനമുള്ള ഓഹരിവിപണികളില്‍ നിന്നാണ് ഇത്രയും നഷ്ടം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് ദിവത്തിനിടെ ന്യൂയോര്‍ക്ക് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ 12 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. 2008ല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ഇടിവ് ന്യൂയോര്‍ക്ക് സ്‌റ്റോക് എക്‌സ്‌ചേഞ്ചിലുണ്ടാകുന്നത്. ആറ് ലക്ഷം കോടി ഡോളറാണ് ഇതേതുടര്‍ന്ന് ആഗോള ഓഹരി വിപണികളില്‍ നിന്ന് ആവിയായിപ്പോയത്.
ആമസോണ്‍ മേധാവി ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, എല്‍.വി.എം.എച്ച് ചെയര്‍മാന്‍ ബെര്‍ണാഡ് അര്‍ണോള്‍ട്ട് എന്നിവരാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട അതിസമ്പന്നര്‍. ഇവര്‍ക്ക് മൂവര്‍ക്കും ആകെ നഷ്ടമായത് 3000 കോടി ഡോളറാണ്.
ജെഫ് ബെസോസിന് 1190 കോടി ഡോളര്‍, ബില്‍ ഗേറ്റ്‌സിന് 1000 കോടി ഡോളര്‍, ബെര്‍ണാഡ് അര്‍ണോള്‍ട്ടിന് 910 കോടി ഡോളര്‍ എന്നിങ്ങനെയാണ് നഷ്ടപ്പെട്ടത്. ലോകത്തെ 25-ാമത്തെ അതിസമ്പന്നനായ എലോണ്‍ മസ്‌കിന് 900 കോടി ഡോളറാണ് ഓഹരിവിപണിയില്‍ നിന്ന് നഷ്ടമായത്. വാറന്‍ ബഫെറ്റ്, മാര്‍ക്ക് സുക്കര്‍ബര്‍ഗ് തുടങ്ങി പ്രമുഖര്‍ക്കും കോടികളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല