1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2020

സ്വന്തം ലേഖകൻ: ഒക്ടോബർ 1 മുതൽ അമേരിക്കൻ എയർലൈൻസ് 19000 ജീവനക്കാരെ താൽക്കാലികമായി പിരിച്ചുവിടുമെന്ന് സിഇഒ ഡഗ് പാർക്കർ അറിയിച്ചു. കൊവിഡ് മഹാമാരി മൂലം സാമ്പത്തിക തകർച്ച നേരിടുന്ന എയർലൈൻ ഇൻഡസ്ട്രിയെ പിടിച്ചു നിർത്തുന്നതിന് ഫെഡറൽ ഗവൺമെന്റ് പ്രഖ്യാപിച്ച പെ റോൾ സപ്പോർട്ട് സെപ്റ്റംബർ 30ന് അവസാനിച്ചിരുന്നു

സഹായം തുടരുന്നതു സംബന്ധിച്ചു ഹൗസ് സ്പീക്കർ നാൻസി പെലോസിയും ട്രഷററി സെക്രട്ടറി സ്റ്റീഫൻ മൻചിനും തമ്മിൽ നടന്ന ചർച്ച തീരുമാനമാകാതെ അവസാനിപ്പിച്ചതുമാണ് ജീവനക്കാരെ പിരിച്ചു വിടുക എന്ന തീരുമാനത്തിലേക്ക് നയിച്ചതെന്ന് സിഇഒ പറഞ്ഞു. ഫെഡറൽ ഗവൺമെന്റ് പെ റോൾ സപ്പോർട്ട് തുടർന്ന് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എയർലൈൻസിന്റെ ഈ തീരുമാനം ആകെയുള്ള, വർക്ക് ഫോഴ്സിന്റെ 16 ശതമാനത്തെ ബാധിക്കും. ഫോർട്ട്‌വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ ഓരോ ദിവസവും മില്യൻ കണക്കിന് ഡോളർ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. എയർലൈൻസിനു ഇതുവരെ 4.1 ബില്യൻ ഡോളർ ഗ്രാന്റും , ഏഴ് ബില്യൻ ഡോളർ ലോണും ഗവൺമെന്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. താൽക്കാലികമായി പിരിച്ചുവിടുന്നവരെ 6 മാസത്തിനുശേഷം തിരിച്ചുവിളിക്കാൻ സാധ്യതയുണ്ടെന്നും സിഇഒ ഡഗ് കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.