1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2020

സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരിയുടെ ദീർഘകാല പ്രത്യാഘാതങ്ങളിലൊന്ന് ദരിദ്രജനകോടികളുടെ എണ്ണത്തിൽ വരാൻ പോകുന്ന വർധനയെന്ന് യുഎൻ പഠനം. കൊവിഡ് കാരണം അടുത്ത പത്തു വർഷത്തിനകം 20 കോടിയിലേറെപ്പേർ കൂടി ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുമെന്നാണു യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി) നടത്തിയ സമഗ്ര പഠനം വ്യക്തമാക്കുന്നത്.

ലോകത്ത് അതിദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം 2030 ആകുമ്പോഴേയ്ക്കും 100 കോടിയാകുമെന്നും പഠനം പറയുന്നു. കൊവിഡ് വരുത്തിവച്ച സാമ്പത്തിക പ്രത്യാഘാതത്തിന്റെ 80% ഒരു ദശാബ്ദം നീണ്ടുനിൽക്കുമെന്നുള്ള ആശങ്കയും യുഎൻഡിപി പഠനം പങ്കുവയ്ക്കുന്നുണ്ട്.

കോ​വി​ഡ്​ വ​ള​രെ മോ​ശം രൂ​പ​ത്തി​ൽ ബാ​ധി​ച്ച മേ​ഖ​ല​ക​ളി​ൽ ദാ​രി​ദ്ര്യ​ത്തി​െൻറ തോ​ത്​ കൂ​ടും. ഇ​തി​ൽ​ത​ന്നെ സ്​​ത്രീ​ക​ളു​ടെ അ​വ​സ്ഥ കൂ​ടു​ത​ൽ മോ​ശ​മാ​യി​രി​ക്കു​​മെ​ന്നും യു.​എ​ൻ.​ഡി.​പി പ​ഠ​നം അ​ഭി​പ്രാ​യ​പ്പെ​ട്ടൂ. എന്നാൽ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള പദ്ധതികൾ മികച്ച രീതിയിൽ നടപ്പാക്കിയാൽ ഈ അവസ്ഥ ഒഴിവാക്കാമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.