
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ അടഞ്ഞുകിടക്കുന്ന ബാർബർഷോപ്പുകൾ തുറക്കുന്നത് നേരത്തേയാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇളവിന്റെ നാലാം ഘട്ടം തുടങ്ങുന്ന 18 മുതൽ ബാർബർഷോപ്പുകൾ തുറന്നു പ്രവർത്തിക്കും. ഇവയ്ക്കൊപ്പം സ്പോർട്സ്-ഹെൽത്ത് ക്ലബ്ബുകൾ, തയ്യൽ കടകൾ, വർക്ഷോപ്പുകൾ എന്നിവയുടെ പ്രവർത്തനവും പുനരാരംഭിക്കും.
പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് അധ്യക്ഷത വഹിച്ചു. 18 മുതൽ സർക്കാർ. സ്വകാര്യ ഓഫിസുകളിൽ ജീവനക്കാരുടെ സാന്നിധ്യം 50 ശതമാനമാക്കാം. റസ്‌റ്ററന്റുകളിലെയും കഫെകളിലെയും പ്രവർത്തനങ്ങൾ നിയന്ത്രണവിധേയമായി കൂടുതൽ വിപുലപ്പെടുത്താം. ബസ് ഗതാഗതം പുനരാരംഭിക്കാം.
എന്നാൽ യാത്രിക്കാരുടെ ഇടയിൽ അകലം ഉറപ്പാക്കണം. ഭാഗിക കർഫ്യൂ സംബന്ധിച്ച തീരുമാനം വ്യാഴാഴ്ച കൈക്കൊള്ളാനും തീരുമാനിച്ചു. വീസ നൽകുന്നതിനു കൊറോണയുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ സമിതിയുടെ അംഗീകാരം അനിവാര്യമാണെന്നും സർക്കാർ വക്താവ് താരീഖ് അൽ മുസറം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല