
സ്വന്തം ലേഖകൻ: കുവൈത്തിലെ ചില ഫാമുകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതായി കുവൈത്ത് കാർഷിക, മത്സ്യവിഭവ പബ്ലിക് അതോറിറ്റി വക്താവ് തലാൽ അൽ ദൈഹാനി അറിയിച്ചു. നിലവിലെ സാഹചര്യം നേരിടുന്നതിനും പക്ഷിപ്പനി കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.
ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകൾ സഹകരിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്. എവിയന്‍ ഫ്‌ലൂ – പക്ഷിപ്പനിയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ വേണ്ട അടിയന്തിര പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായും, മറ്റു ഏജന്‍സികളുടെ സഹകരണം അഭ്യര്‍ത്ഥിതായും സർക്കാർ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഫെബ്രുവരിയിലാണ് ലോകത്താദ്യമായി പക്ഷിപ്പനി മനുഷ്യനിൽ സ്ഥിരീകരിച്ചത്. ഇൻഫ്ലുവൻസ എ വൈറസിന്റെ വകഭേദമായ എച്ച്5എൻ8ൽപെട്ട പക്ഷിപ്പനി റഷ്യയിലാണ് റിപ്പോർട്ട് ചെയ്തത്. തെക്കൻ റഷ്യയിലെ ഒരു കോഴി ഫാമിലെ ഏഴ് ജോലിക്കാരിലാണ് രോഗബാധ കണ്ടെത്തിയത്. ഡിസംബര്‍ മാസത്തിൽ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ച ശാസ്ത്രജ്ഞര്‍ വേര്‍തിരിക്കുകയും ചെയ്തിരുന്നു.
ജീവനോടെയുള്ളതോ ചത്തതോ ആയ കോഴികളിൽ നിന്നും നേരിട്ടാണ് പക്ഷിപ്പനി അണുബാധ പകരുന്നത്. അതിനാൽ തന്നെ ശരിയായ വിധത്തിൽ വേവിച്ച ഭക്ഷണം കഴിക്കുന്നത് സുരക്ഷിതമാണെന്നാണ് കരുതുന്നത്. പക്ഷിപ്പനി പടർന്നുപിടിക്കുന്നത് കോഴികളെ കൂട്ടത്തോടെ കൊല്ലുകയാണ് പതിവ്. അതിനൊപ്പം തന്നെ പക്ഷികളുടെ വ്യാപാരത്തിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഇറക്കുമതി നിര്‍തത്തുകയുമാണ് ചെയ്യുന്നത്.
ഇപ്പോള്‍ മനുഷ്യനിൽ കണ്ടെത്തിയ എച്ച്5എൻ8 റഷ്യയിലും യൂറോപ്പിലും ചൈനയിലും പശ്ചിമേഷ്യയിലും വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും കഴിഞ്ഞ മാസങ്ങളില്‍ കണ്ടെത്തിയിരുന്നു. എന്നാൽ, വളര്‍ത്തു പക്ഷികളിലാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമെ, എച്ച്5എൻ1, എച്ച്7എൻ9, എച്ച്9എൻ2 എന്നീ ഗണത്തിൽപെട്ട് പക്ഷിപ്പനികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല