1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2020

സ്വന്തം ലേഖകൻ: അർധ സർക്കാർ സ്ഥാപനങ്ങളിൽനിന്ന്​ അവധിക്ക്​ നാട്ടിൽപോയ വിദേശ ജീവനക്കാരോട്​ 25 ദിവസത്തിനകം തിരിച്ചെത്താൻ ആവശ്യപ്പെട്ടു. സർക്കാർ നിർദേശം അനുസരിച്ച്​ സ്ഥാപനങ്ങൾ ജീവനക്കാർക്ക്​ അറിയിപ്പ്​ നൽകിയിട്ടുണ്ട്​. 25 ദിവസത്തിനകം തി​രിച്ചെത്തിയില്ലെങ്കിൽ വീസ റദ്ദാവുമെന്നാണ്​ സർക്കാർ മുന്നറിയിപ്പ്​. ഇന്ത്യ, ഇൗജിപ്​ത്​, ശ്രീലങ്ക, ഫിലിപ്പീൻസ്​ തുടങ്ങി നേരിട്ട്​ കുവൈത്തിലേക്ക്​ വരാൻ വിലക്കുള്ള രാജ്യക്കാരാണ്​ വിദേശ ജീവനക്കാരിൽ അധികവും.

വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്​ച താമസിച്ച്​ വരാൻ അനുമതിയുണ്ടെങ്കിലും ഇതിന്​ വലിയ ചെലവ്​ വരും. മാസങ്ങളായി വരുമാനമില്ലാതെ നാട്ടിൽ കുടുങ്ങിയവർക്ക്​ ഇൗ വലിയ ചെലവ്​ ഭാരമാവും. ​െഎ.പി.സി, റെഡ്​ ക്രെസൻറ്​ സൊസൈറ്റി തുടങ്ങിയവയിലെ ജീവനക്കാരോടാണ്​ സ്വന്തം നിലക്ക്​ പെ​െട്ടന്ന്​ തിരിച്ചെത്താൻ ആവശ്യപ്പെട്ടത്​. ആറുമാസം മുമ്പ്​ നാട്ടിൽ പോയവരാണ്​ തിരിച്ചുവരാൻ കഴിയാതെ പ്രയാസപ്പെടുന്നത്​.

ഓഗസ്​റ്റ്​ ഒന്നിന്​ കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ കൊമേഴ്​സ്യൽ വിമാന സർവീസ്​ ആരംഭിച്ചെങ്കിലും കോവിഡ്​ വ്യാപന തോത്​ കണക്കിലെടുത്ത്​ 34 രാജ്യങ്ങളിൽനിന്ന്​ നേരിട്ട്​ കുവൈത്തിലേക്ക്​ വരുന്നതിന്​ നിയന്ത്രണമുണ്ട്​.

ആറു മാസ കാലാവധി കഴിഞ്ഞത്​ പ്രശ്​നമല്ലാതെ പ്രവാസികൾക്ക്​ കുവൈത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നുണ്ട്​. എന്നാൽ, വീസ കാലാവധി കഴിഞ്ഞവരെ പ്രവേശിപ്പിക്കുന്നില്ല. ഒാൺലൈനായി വീസ പുതുക്കാൻ അവസരമുണ്ടായിട്ടും പ്രയോജനപ്പെടുത്താത്തവരാണ്​ വെട്ടിലായത്​. ഒന്നേകാല്‍ ലക്ഷം പേരുടെ ഇഖാമയാണ്​ ഇങ്ങനെ അസാധുവായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.