1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2020

സ്വന്തം ലേഖകൻ: പിറന്നുവീണയുടൻ ഡോക്​ടറുടെ മാസ്​ക്​ നീക്കുന്ന നവജാത ശിശുവി​െൻറ ചിത്രമായിരുന്നു ഇന്നലെ സമൂഹമാധ്യമങ്ങളിലെ ചർച്ച. ദുബായ് എൻ.എം.സി ആശുപത്രിയിലെ ലബനീസ്​ ഡോക്​ടർ സമീർ ശുഐബ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം പ്രതീക്ഷയുടെ അടയാളമായി ലോകം ഏറ്റെടുക്കുകയായിരുന്നു.

ഇന്ത്യൻ വ്യോമയാന മന്ത്രി ഹർദീപ്​ സിങ്​ പുരി ഉൾപ്പെടെയുള്ളവർ ചിത്രം ഷെയർ ചെയ്​തു. കഴിഞ്ഞ ദിവസം പിറന്ന ഇരട്ടക്കുട്ടികളിലൊരാളാണ്​ സംഭവത്തിലെ നായകൻ. ആദ്യം പുറത്തെടുത്തത്​ പെൺകുട്ടിയെയായിരുന്നു. ആൺകുട്ടിയെ പുറത്തെടുത്തയുടൻ പിതാവിനെ കാണിക്കുന്നതിനായി ഉയർത്തിയതും അവൻ മാസ്​ക്കിൽ പിടിയിട്ടു. ഇത്​ കുട്ടിയുടെ പിതാവ്​ കാമറയിൽ പകർത്തുകയും ചെയ്​തു. മാസ്​ക്കില്ലാത്ത പഴയ ലോകത്തേക്ക്​ തിരിച്ചുപോകണമെന്നാണ്​ അവ​െൻറ ആവശ്യമെന്ന്​ പറഞ്ഞ്​ എല്ലാവരും ചിരിച്ചു.

തുടർന്ന് ഡോക്​ടർ ചിത്രം ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്തു. അതിനൊപ്പം ഒരു കുറിപ്പുമിട്ടു- ‘നമ്മൾ ഉടൻ മാസ്​ക്​ അഴിക്കാൻ പോകുന്നു എന്നതി​െൻറ അടയാളമാവ​ട്ടെ ഇത്​. ​അതുവരെ, നാം മുൻകരുതലെടുക്കണം’. ഇതോടെ, വൈറലായി പിറന്നുവീണ കുഞ്ഞിനെ സമൂഹ മാധ്യമങ്ങൾ ഒന്നാകെ ഏറ്റെടുത്തു.

നിങ്ങളുടെ ഹൃദയം സന്തോഷവും പ്രതീക്ഷയും കൊണ്ട് നിറയ്ക്കൂ എന്ന അടിക്കുറിപ്പോടെയായിരുന്നു ഇന്ത്യൻ സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ട്വീറ്റ് ഷെയർ ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.