1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2020

സ്വന്തം ലേഖകൻ: കോവിഡ്​ വ്യാപനം തടയുന്നതിനായി ജൂലൈ 25 മുതൽ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളും അടച്ചിടാൻ ചൊവ്വാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ആഗസ്​റ്റ്​ എട്ടുവരെ ലോക്​ഡൗൺ നിലവിലുണ്ടാകും. രണ്ടാഴ്​ച നീളുന്ന ലോക്​ഡൗൺ കാലയളവിൽ രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെ രാജ്യത്തെ എല്ലാത്തരം സഞ്ചാരങ്ങളും തടയും.

പൊതുസ്​ഥലങ്ങളും കടകളും രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെ ​ അടച്ചിടുകയും വേണം. ഒരു തരത്തിലുള്ള ഒത്തുചേരലുകളും പ്രത്യേകിച്ച്​ ബലിപെരുന്നാൾ പ്രാർഥനകൾ, പരമ്പരാഗത ഈദ്​ വിപണികൾ, പെരുന്നാൾ സന്ദർശനങ്ങളും പാടില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

നേരത്തെ മസ്‌കത്ത് ഗവര്‍ണറേറ്റ് ഉള്‍പ്പടെ നേരത്തെ രണ്ട് മാസത്തോളം ലോക്ഡൗണിലായിരുന്നു. ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ യാത്രാ വിലക്കും നിലനിന്നിരുന്നു. സലാല ഉള്‍പ്പെടുന്ന ദോഫാര്‍ ഗവര്‍ണറേറ്റും മസീറ ദ്വീപും നിലവില്‍ ലോക്ഡൗണ്‍ തുടരുകയാണ്.

ഇതിനിടെ ലോക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുകയായിരുന്നു. ചൊവ്വാഴ്ച മാത്രം 1487 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 70,000ത്തോട് അടുക്കുകയാണ്. 11 മരണങ്ങളും പുതുതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണ നിരക്ക് 337 ആയി ഉയര്‍ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.