1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2020

സ്വന്തം ലേഖകൻ: ഉയരുന്ന കൊവിഡ്​ വ്യാപനം കണക്കിലെടുത്ത്​ ഒമാനിൽ വീണ്ടും രാത്രി പൂർണമായ സഞ്ചാരവിലക്ക്​ ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ഒക്​ടോബർ 11 മുതൽ ഒക്​ടോബർ 24 വരെയാണ്​ സഞ്ചാരവിലക്ക്​ നിലവിലുണ്ടാവുക. രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ചുവരെ ആളുകൾക്ക്​ പുറത്തിറങ്ങാൻ അനുമതിയുണ്ടാകില്ല. വ്യാപാര സ്​ഥാപനങ്ങളും പൊതുസ്​ഥലങ്ങളും ഇൗ സമയം അടച്ചിടുകയും വേണമെന്ന്​ ഒമാൻ ടെലിവിഷൻ പ്രസ്​താവനയിൽ അറിയിച്ചു.

ബീച്ചുകളിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ വിലക്കാനും തീരുമാനമായിട്ടുണ്ട്​. ഇതോടൊപ്പം പ്രവർത്തനാനുമതി നൽകിയ ചില വാണിജ്യ പ്രവർത്തനങ്ങൾ അടക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്​. ആരോഗ്യ മാർഗ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന വിലയിരുത്തലി​െൻറ അടിസ്​ഥാനത്തിലാണ്​ നടപടി.

ജനങ്ങൾ പ്രത്യേകിച്ച്​ യുവാക്കൾ കൊവിഡ്​ പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തണമെന്ന്​ സുപ്രീം കമ്മിറ്റി നിർദേശിച്ചു. കുടുംബപരമായതടക്കം എല്ലാവിധ ഒത്തുചേരലുകളിൽ നിന്നും വിട്ടുനിൽക്കണം. നിയമ ലംഘകർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. നിയമലംഘകരുടെ പേരുകളും ചിത്രങ്ങളും ബന്ധപ്പെട്ട അധികൃതർ പ്രസിദ്ധീകരിക്കുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.