1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2020

സ്വന്തം ലേഖകൻ: കൊവിഡിന്റെ പിടിയിൽ ഞെരിഞ്ഞ് ജർമനിയും ഇറ്റലിയും. കൊറോണ കേസുകളുടെ ക്രമാതീതമായ വർധനയുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി സ്വകാര്യ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പൊതു ഇടങ്ങളില്‍ 50 പേര്‍ എന്നു പരിമിതപ്പെടുത്താന്‍ മെര്‍ക്കല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നോര്‍ത്ത് റൈന്‍വെസ്ററ് ഫാലിയ സംസ്ഥാനം ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങള്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു.

ചില ജർമൻ സംസ്ഥാനങ്ങളില്‍ കൂട്ടം കൂടുന്നവരുടെ എണ്ണം 50 ല്‍ താഴെയാക്കാനും ഉദ്ദേശമുണ്ട്. രാജ്യത്താകമാനം കൊറോണ വൈറസ് ബാധിച്ചുകൊണ്ടിരിക്കുന്ന പുതിയ അണുബാധകളുടെ പശ്ചാത്തലമാണ് ഇതിനെല്ലാം അടിസ്ഥാനം.

ഹോട്ട്സ്പോട്ടുകളിലെ മാനദണ്ഡം പുതിയ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് നോര്‍ത്ത് റൈന്‍വെസ്ററ്ഫാലിയയിലെ ഒരു ജില്ല അല്ലെങ്കില്‍ ഒരു സ്വതന്ത്ര നഗരം ഏഴ് ദിവസത്തിനുള്ളില്‍ ഒരു ലക്ഷം നിവാസികള്‍ക്ക് 50 പുതിയ അണുബാധകളുടെ പരിധി കവിഞ്ഞാല്‍, ഇനിപ്പറയുന്നവ ബാധകമായിരിക്കും.

പൊതുസ്ഥലത്ത് ഒത്തുകൂടാന്‍ അനുമതിയുള്ള വിവിധ വീടുകളില്‍ നിന്നുള്ള ആളുകളുടെ എണ്ണം 10 ല്‍ നിന്ന് 5 ആക്കി കുറയ്ക്കും.പബ്ബുകളുടെയും റസ്റേറാറന്റുകളുടെയും തുറക്കല്‍ സമയം പിന്നീട് നിയന്ത്രിക്കും.ഹോട്ട് സ്പോട്ടുകളിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ നിര്‍ബന്ധമായും മാസ് ധരിയ്ക്കണമന്നെും നിബന്ധനയുണ്ട്. 500 ല്‍ അധികം വരുന്ന 250 പേരും ഉള്ള ഇവന്റുകള്‍ റദ്ദാക്കുകയും സൈറ്റില്‍ ഒരു മാസ്ക് ആവശ്യമാക്കും.

സ്വകാര്യ മുറിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 25 ആയി കുറയും.ചാന്‍സലര്‍ മെര്‍ക്കലുമായി നടക്കാനിരിക്കുന്ന മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയുടെ ഭാഗമായി, പിഴ സംബന്ധിച്ച നിയമങ്ങളും മൂല്യങ്ങളും ഉടന്‍ പ്രഖ്യാപിയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. 

കൊവിഡ് 19 കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇറ്റലി രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ജൂസപ്പേ കോൺതെയും ആരോഗ്യമന്ത്രി റോബർതോ സ്പെറൻസയും പുതിയ ഉത്തരവിൽ ഒപ്പുവച്ചു. അടുത്ത 30 ദിവസത്തേക്കാണ് ഉത്തരവിന്റെ കാലാവധി. തിങ്കളാഴ്ചമാത്രം ഇറ്റലിയിൽ 4619 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് മരണം 39. 

പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതോടെ വീടിനുള്ളിലോ പുറത്തോ നടത്തുന്ന പാർട്ടികളിൽ പുറത്തുനിന്നുള്ള ആറിലധികംപേരെ പ്രവേശിപ്പിക്കാൻ അനുമതിയില്ല. റസ്റ്ററന്റുകൾ, ബാറുകൾ, ഐസ്ക്രീം പാർലറുകൾ, പിസ വിൽപ്പനശാലകൾ ഉൾപ്പെടെയുള്ളവ അർധരാത്രിക്കു ശേഷം പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ല. കൂട്ടംകൂടി നിന്നുകൊണ്ടുള്ള ഭക്ഷണ-പാനീയ ഉപഭോഗത്തിനും നിരോധനമുണ്ട്. ഡിസ്കോ ശാലകളും നൈറ്റ്ക്ലബ്ബുകളും പ്രവർത്തിക്കില്ല.

നിലവിലുള്ള കൊവിഡ് 19 പ്രോട്ടോകോളുകൾക്ക് അനുസൃതമായി വിവാഹങ്ങൾ, ശവസംസ്ക്കാരം, മതപരമായ ചടങ്ങുകൾ തുടങ്ങിയവ അനുവദിക്കും. ഇവയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

എല്ലാവരും എപ്പോഴും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. അടച്ചിട്ടിരിക്കുന്ന പൊതുസ്ഥലങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് കർശനമാക്കിയിട്ടുണ്ട്. ഒരു വീടിനുള്ളിലെ സ്ഥിരതാമസക്കാർ പുറത്തുള്ളവരുമായി ഇടപെടുമ്പോഴും മാസ്ക് നിർബന്ധമാണ്. ആറു വയസിനു താഴെയുള്ള കുട്ടികൾ, മാസ്ക് ധരിക്കാനാവാത്ത തരത്തിൽ വൈകല്യമുള്ളവർ, കായികപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരൊഴികെ എല്ലാവർക്കും ഈ നിബന്ധനകൾ ബാധകമാണ്.

ഇറ്റാലിയൻ നാഷനൽ ഒളിമ്പിക് കമ്മിറ്റിയോ ഇറ്റാലിയൻ പാരാലിംപിക് കമ്മിറ്റിയോ അനുവദിച്ചിട്ടില്ലാത്ത അമേച്വർ തലത്തിലുള്ള കായിക മത്സരങ്ങൾ കളിക്കുന്നതിന് നിരോധനമുണ്ട്. സ്‌റ്റേഡിയങ്ങളിൽ നടക്കുന്ന കായിക മത്സരങ്ങളിൽ പൊതുജനങ്ങൾക്ക് കാഴ്ചക്കാരായി പങ്കെടുക്കാവുന്നതാണ്. സ്റ്റേഡിയത്തിന്റെ മൊത്തം ശേഷിയുടെ 15% പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. കാണികൾ തമ്മിൽ ഒരു മീറ്റർ സാമൂഹികഅകലം പാലിക്കുകയും പ്രവേശന കവാടത്തിൽ താപനില പരിശോധനയ്ക്ക് വിധേയമാവുകയും വേണം.

അരോഗ്യ പ്രവർത്തകർ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച ഒരു വ്യക്തിയുമായി സമ്പർക്കം പുലർത്തുന്നവർക്കുള്ള ക്വാറന്റീൻ കലാവധി 14 ദിവത്തിൽ നിന്ന് 10 ദിവസമായി കുറച്ചു. സിനിമ, നാടകം, സംഗീതക്കച്ചേരികൾ എന്നിവയിൽ കാഴ്ചക്കാരായി പങ്കെടുക്കുന്നവരുടെ എണ്ണം പൊതുസ്ഥലത്ത് ആയിരമായും ഓഡിറ്റോറിയങ്ങളിൽ 200 ആയും നിജപ്പെടുത്തി. ഇവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുകയും താപനില പരിശോധന നിർബന്ധമാക്കുകയും വേണം.

സ്കൂളുകളിൽനിന്ന് വിദ്യാർഥികളുമായുള്ള എല്ലാ യാത്രകളും സ്റ്റഡി ടൂറുകളും നിരോധിച്ചു. സ്കുളുകൾ തുറന്നു പ്രവർത്തിക്കുക എന്നതിനുതന്നെയാണ് മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രിയും മന്ത്രിമാരും ആവർത്തിച്ച് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.