1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2021

സ്വന്തം ലേഖകൻ: ആരോഗ്യത്തെ ബാധിക്കുന്ന ശീലങ്ങൾ, വിഷാദം, മാനസിക സമ്മർദ്ദം, ഏകാന്തത തുടങ്ങിയ കാരണങ്ങൾ വാക്‌സിൻ പ്രയോഗത്തിലൂടെ രോഗപ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നുവെന്ന് പഠനം. പുതിയ കൊവിഡ് -19 വാക്സിനുകളുടെ കാര്യത്തിലും ഇത് ബാധകമാവാൻ സാധ്യതയുണ്ടെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ അസോസിയേഷൻ ഫോർ സൈക്കോളജിക്കൽ സയൻസ് (എപിഎസ്) മുന്നറിയിപ്പ് നൽകി.

ചെറിയ ചില കാര്യങ്ങൾ ചെയ്യുന്നതിലൂടെ വാക്സിനുകളുടെ പ്രാരംഭ ഫലപ്രാപ്തി വർദ്ധിപ്പിക്കാനാവുമെന്ന് പുതിയ പഠന റിപ്പോർട്ടിൽ എപിഎസ് പറഞ്ഞു. വാക്സിനേഷന് മുമ്പുള്ള 24 മണിക്കൂറിനുള്ളിൽ വ്യായാമം ചെയ്യാനും നല്ല ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും എപിഎസ് ശുപാർശ ചെയ്യുന്നു. ഈ പഠന റിപ്പോർട്ട് പെർസ്പെക്റ്റീവ്സ് ഓൺ സൈക്കോളജിക്കൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിക്കുന്നതിനായി അംഗീകാരം നേടിയതായി എപിഎസ് അറിയിച്ചു.

ഒരു വാക്സിനിന്റെ വിജയത്തിലേക്കുള്ള നിർണായക ഘടകമായി കണക്കാക്കുന്നത് ജനങ്ങൾക്കിടയിലെ സുപ്രധാന ശതമാനം ആളുകൾക്കും വാക്സിൻ ലഭ്യമാക്കുകയും ഇതിലൂടെ ഹെർഡ് ഇമ്യൂണിറ്റി നേടിയെടുക്കുകയും ചെയ്യുക എന്നതാണ്. വിവിധ രാജ്യങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതികൾ നടപ്പാക്കുമ്പോൾ, എല്ലാവർക്കും ഉടൻ തന്നെ മുഴുവൻ ഗുണവും ലഭിക്കില്ല.

പാരിസ്ഥിതിക ഘടകങ്ങളും ഒരു വ്യക്തിയുടെ ജനിതകവും ശാരീരികവും മാനസികവുമായ ആരോഗ്യവും ശരീരത്തിൻറെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ഒരു വാക്സിനോടുള്ള പ്രതികരണം മന്ദഗതിയിലാക്കുകയും ചെയ്യാമെന്ന് എപി‌എസ് പുതിയ റിപ്പോർട്ടിനെക്കുറിച്ചുള്ള ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഒറ്റപ്പെടൽ, സാമ്പത്തിക സമ്മർദ്ദങ്ങൾ, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവ നേരിടേണ്ടി വന്നത് ആളുകളിൽ ഒരു മാനസികാരോഗ്യ പ്രതിസന്ധിയുണ്ടാവാൻ കാരണമായി എന്ന ആശങ്കയും റിപ്പോർട്ടിൽ പങ്കുവയ്ക്കുന്നു. വാക്സിൻ ഫലപ്രാപ്തി ദുർബലമാക്കുന്നമെന്ന് മുമ്പ് തെളിയിച്ച അതേ ഘടകങ്ങളാണ് കൊവിഡ് വ്യാപനത്തെത്തുടർന്ന് ഉയർന്നുവന്ന വെല്ലുവിളികളെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.