1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2021

സ്വന്തം ലേഖകൻ: കോവിഡും പകർച്ചപ്പനിയും ശൈത്യകാലത്ത് വെല്ലുവിളിയാകും; മുന്നറിയിപ്പുമായി യുകെ ആരോഗ്യ സുരക്ഷാ ഏജൻസി മേധാവി ജെന്നി ഹാരിസ്. രണ്ട് വൈറസുകളും ആളുകൾക്ക് ഗുതരമായ അപകട സാധ്യത ഉയർത്തുന്നതായതിനാൽ കൂടുതൽ മരണങ്ങൾ സംഭവിക്കാമെന്നും അവർ പറഞ്ഞു.

ഇത് കൂടുതൽ അനിശ്ചിതത്വമുള്ള വർഷമാണ്, വാക്സിൻ എടുക്കുക എന്നതാണ് ഏക പോംവഴിയെന്നും ഇതിനായി കൂടുതൽ മുൻഗണന നൽകണമെന്നും അവർ ചൂണ്ടിക്കാട്ടി. യുകെയിലെ 40 ദശലക്ഷത്തിലധികം ആളുകൾക്ക് ഈ വർഷം ഒരു ഫ്ലൂ വാക്സിൻ നൽകുന്നുണ്ട്.

16 വയസ്സുവരെയുള്ള എല്ലാ സെക്കൻഡറി സ്കൂൾ കുട്ടികൾക്കും ആദ്യ ഘട്ടത്തിൽ ഇത് ലഭിക്കും. ഈ ശരത്കാലത്തും ശൈത്യകാലത്തും 50 വയസ്സിനു മുകളിലുള്ളവർക്കും ആരോഗ്യ പ്രശ്നങ്ങളുള്ള ചെറുപ്പക്കാർക്കും കോവിഡ് ബൂസ്റ്റർ ഡോസും നൽകുന്നുണ്ട്.

“ഗണ്യമായ അളവിൽ കോവിഡ് വ്യാപനവും പനിയും ഉണ്ടാകുന്ന ആദ്യ സീസണായിരിക്കാം ഇത്. ആളുകളുടെ പെരുമാറ്റം മാറി, കൂടുതൽ കൂടിച്ചേരുന്നു, ശൈത്യകാല കാലാവസ്ഥ വരുന്നു, എല്ലാവരും അടഞ്ഞ ഇടങ്ങളിലേക്ക് പോകുന്നു. പകർച്ചവ്യാധി സമയത്ത് സാമൂഹിക അകലവും മറ്റ് നടപടികളും കാരണം പൊതുജനങ്ങൾക്ക് സാധാരണഗതിയിൽ പനി ബാധിച്ചിട്ടില്ല, അതിനാൽ ആളുകൾക്ക് ഫ്ലൂ പകരാൻ കൂടുതൽ സാധ്യതയുണ്ട്,” ഇംഗ്ലണ്ടിലെ മുൻ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ കൂടിയായ ഡോ. ഹാരിസ് പറഞ്ഞു.

ഇംഗ്ലണ്ടിലെ ഓരോ ശൈത്യകാലത്തും ഫ്ലൂ ശരാശരി 11,000 പേരെ കൊല്ലുന്നതയാണ് കണക്ക്. 2017-18 ലെ ശൈത്യകാലത്ത് ഫ്ലൂ മൂലമുള്ള മരണസംഖ്യ ഇരട്ടിയിലധികം ആയിരുന്നു. ഏറ്റവുമുയർന്ന സമയത്ത് പ്രതിദിനം 300 ലധികമാണ് ഫ്ലൂ മരണനിരക്ക്. രണ്ട് വൈറസുകളും ബാധിച്ചവർക്ക് കോവിഡ് മാത്രമുള്ള ഒരാളെക്കാൾ ഇരട്ടിയിലധികം മരണ സാധ്യതയുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.