1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2021

സ്വന്തം ലേഖകൻ: കോവിഡ്​ 19ന്‍റെ രണ്ടാംതരംഗത്തിൽ വലയുന്ന ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്​ദാനം ചെയ്​ത്​​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. തിങ്കളാഴ്ച ​ൈവകിട്ട് പ്രധാനമന്ത്രി ​ന​േരന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചതിന്​ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്​ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ അമേരിക്കയെ സഹായിച്ചതുപോലെ തിരിച്ചും സഹായിക്കുമെന്ന്​ ബൈഡൻ ഉറപ്പുനൽകി.

“’അമേരിക്കക്ക്​ സഹായം ആവശ്യമായിരുന്നപ്പോൾ ഇന്ത്യ അവിടെയുണ്ടായിരുന്നു​. ഇന്ത്യ പ്രതിസന്ധി ഘട്ടം നേരിടു​േമ്പാൾ അമേരിക്ക അവിടെയുണ്ടാകും,“ ബൈഡൻ ട്വീറ്റ്​ ചെയ്​തു.

രാജ്യം നേരിടുന്ന ആരോഗ്യ അടിയന്തരാവസ്​ഥ​െയക്കുറിച്ച്​ ഇരു നേതാക്കളും സംസാരിച്ചു. കൂടാതെ ഇന്ത്യക്ക്​ കൂടുതൽ സഹായങ്ങൾ ബൈഡൻ വാഗ്​ദാനം ചെയ്യുകയും ചെയ്​തു. ഓക്​സിജൻ, കോവിഡ്​ വാക്​സിൻ നിർമാണത്തിന്​ ആവശ്യമായ അസംസ്​കൃത വസ്​തുക്കൾ, അവശ്യമരുന്നുകൾ, പി.പി.ഇ കിറ്റുകൾ തുടങ്ങിയവ അടിയന്തരമായി ഇന്ത്യക്ക്​ വൈറ്റ്​ ഹൗസ്​ വാഗ്​ദാനം ചെയ്​തിട്ടുണ്ട്​.

യു.എസ്​ പ്രസിഡന്‍റായി ജോ ബൈഡൻ അധികാരത്തിന്​ ശേഷം മോദിയുമായി നടത്തുന്ന രണ്ടാമത്തെ ടെലിഫോൺ സംഭാഷണമാണിത്​. ‘ഇന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചു. കോവിഡ്​ 19നെ നേരിടുന്നതിനായി അമേരിക്കയുടെ പൂർണസഹായവും അടിയന്തര സഹായങ്ങളും വിഭവങ്ങളും വാഗ്​ദാനം ചെയ്​തു. ഇന്ത്യ നമുക്കൊപ്പമുണ്ടായിരുന്നു, ഇപ്പോൾ അവർക്കുവേണ്ടി നമ്മളുമുണ്ടാകും’ -ഫോൺ സംഭാഷണത്തിന്​ ശേഷം ബൈഡൻ ട്വീറ്റ്​ ചെയ്​തു.

45 മിനിറ്റോളം ഫോൺ സംഭാഷണം നീണ്ടുനിന്നു. ജോ ബൈഡനുമായി ഫ​ലപ്രദമായ ഫോൺ സംഭാഷണം നടത്തിയതായി മോദി പ്രതികരിച്ചു. ഇരു രാജ്യങ്ങളുടെയും കോവിഡ്​ സാഹചര്യങ്ങൾ വിലയിരുത്തിയതായും യു.എസ്​ ഇന്ത്യക്ക്​ നൽകുന്ന എല്ലാ സഹായങ്ങൾക്കും നന്ദി അറിയിക്കുന്നതായും മോദി ട്വീറ്റ്​ ചെയ്​തു. കോവിഡ്​ വാക്​സിൻ അസംസ്​കൃത വസ്​തുക്കളുടെ വിതരണവും മരുന്നുകളുടെ വിതരണവും സംഭാഷണത്തിൽ ചർച്ചയായതായും മോദി പറഞ്ഞു.

യു.എസ്​ നേരത്തേ അഞ്ചുടൺ ഓക്​സിജൻ കോൺസൻട്രേറ്റ്​ ഇന്ത്യക്ക്​ കൈമാറിയിരുന്നു. കൂടാതെ ആഗോളതലത്തിൽ ആറുകോടി ഡോസ്​ ആസ്​ട്രസെനക വാക്​സിൻ വിതരണം ചെയ്യുമെന്ന്​ വൈറ്റ്​ ഹൗസ്​ ഉപദേഷ്​ടാവ്​ ആൻഡി സ്ലാവിറ്റ്​ അറിയിച്ചിരുന്നു. ലഭ്യതക്കനുസരിച്ച്​ ഇന്ത്യക്ക്​ വാക്സിൻ വിതരണം ചെയ്യും.

കോ​വി​ഡ് വ്യാ​പ​നം തീ​വ്ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് സ​ഹാ​യ​വാ​ഗ്ദാ​ന​വു​മാ​യി ഫ്രാ​ൻ​സും രംഗത്തെത്തി. ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള എ​ട്ട് ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​റു​ക​ളും 2000 രോ​ഗി​ക​ൾ​ക്ക് അ​ഞ്ച് ദി​വ​സ​ത്തേ​ക്കു​ള്ള ലി​ക്വി​ഡ് ഓ​ക്സി​ജ​നും 28 വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഐ​സി​യു​വി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കു​മെ​ന്ന് ഫ്രാ​ൻ​സ് പ്ര​ഖ്യാ​പി​ച്ചു. ഇ​യാ​ഴ്ച അ​വ​സാ​ന​ത്തോ​ടെ വ്യോ​മ-​ക​ട​ല്‍ മാ​ര്‍​ഗം ഇ​വ എ​ത്തി​ക്കും.

പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ ആ​രം​ഭി​ച്ച ഐ​ക്യ​ദാ​ര്‍​ഢ്യ ദൗ​ത്യ​ത്തി​ന് ഇ​ന്ത്യ​യി​ലും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ലും ഉ​ള്ള ഫ്ര​ഞ്ച് ക​മ്പ​നി​ക​ളു​ടെ പി​ന്തു​ണ​യു​ണ്ട്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നും ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​ന്‍റെ ദീ​ര്‍​ഘ​കാ​ല പ്ര​തി​രോ​ധം വ​ര്‍​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്ന് ഫ്ര​ഞ്ച് അം​ബാ​സ​ഡ​ര്‍ ഇ​മ്മാ​നു​വ​ല്‍ ലെ​നെ​യ്ന്‍ പ​റ​ഞ്ഞു. ഫ്രാ​ൻ​സി​നു പു​റ​മേ, യു​കെ, ജ​ർ​മ​നി എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യെ സഹായിക്കുമെന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.