1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2021

സ്വന്തം ലേഖകൻ: കോവിഡ്​ കാലത്ത്​ റദ്ദായ വിമാന ടിക്കറ്റുകളുടെ തുക റീഫണ്ട്​ ലഭിക്കാത്തവർക്ക്​ നേരത്തെ വൗച്ചറുകളാക്കി മാറ്റിയ ടിക്കറ്റുകളുടെ തുക റീഫണ്ട്​ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​. യാ​ത്രക്കാരുടെയും ട്രാവൽ ഏജൻസികളുടെയും നിരന്തരമായ പരാതിക്കൊടുവിലാണ്​ നടപടി.

കോവിഡ്​ കാലത്ത്​ റദ്ദായ ടിക്കറ്റുകളുടെ തുക റീഫണ്ട്​ നൽകണമെന്ന്​ സുപ്രീം കോടതി വിധിച്ചിരുന്നു. പ്രവാസി ലീഗൽ സെൽ നൽകിയ ഹരജിയിലായിരുന്നു ഇൗ ഉത്തരവ്​. എന്നാൽ, ബഹ്​റൈനിലെ ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ്​ ബുക്ക്​ ചെയ്​ത പലർക്കും റീഫണ്ട്​ ലഭിച്ചില്ല. റീഫണ്ടിന്​ പകരം മറ്റൊരു യാത്രക്ക്​ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വൗച്ചറുകളാക്കി മാറ്റുകയാണ്​ എക്സ്പ്രസ്​ ചെയ്​തത്​.

2021 ഡിസംബർ 31നുള്ളിൽ ഉപയോഗിക്കണമെന്ന വ്യവസ്​ഥയോടെയാണ്​ വൗച്ചറുകൾ നൽകിയത്​. കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യ ലോക്​ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ്​ അന്താരാഷ്​ട്ര വിമാന സർവീസുകൾ നിർത്തിവെച്ചത്​. തുടർന്ന്​, വിദേശത്ത്​ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ മെയ്​ ഏഴിന്​​ കേന്ദ്ര സർക്കാർ വന്ദേഭാരത്​ ദൗത്യം ആരംഭിച്ചു.

ഈ വിമാനങ്ങളിൽ പുതിയ ടിക്കറ്റ്​ എടുത്താണ്​ ആയിരക്കണക്കിന്​ യാത്രക്കാർ നാട്ടിലേക്ക്​ മടങ്ങിയത്​. ഇതിന്​ പുറമേ, വിവിധ സംഘടനകളും ട്രാവൽ ഏജൻസികളും ആരംഭിച്ച ചാർ​േട്ടഡ്​ വിമാനങ്ങളിലും യാത്രക്കാർ മടങ്ങി. അതേസമയം, നാട്ടിലേക്ക്​ പോയവരിൽ പലരും പ്രവാസം അവസാനിപ്പിച്ചവരാണ്​​. സന്ദർശക വിസയിൽ വന്ന്​ മടങ്ങിയവരുമുണ്ട്​.

ഇവരൊന്നും ഉടൻ മറ്റൊരു വിമാന യാത്ര നടത്താനുള്ള സാധ്യത വിരളമാതിനാൽ വൗച്ചർ പ്രയോജനപ്പെടാത്ത സ്​ഥിതി വന്നു. ഇൗ സാഹചര്യത്തിലാണ്​ വൗച്ചറിന്​ പകരം റീഫണ്ട്​ വേണമെന്ന ആവശ്യം ശക്​തമായത്​. സാമൂഹിക പ്രവർത്തകരും ഇൗ ആവശ്യമുന്നയിച്ച്​ രംഗത്തെത്തി. ഇതേത്തുടർന്ന്​ ബഹ്​റൈനിലെ എയർ ഇന്ത്യ എക്​സ്​പ്രസ്​ അധികൃതർ ഇന്ത്യയിലെ ആസ്​ഥാനത്ത്​ വിവരം അറിയിച്ച്​ റീഫണ്ടിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്​ നിർദേശിക്കുകയായിരുന്നു.

നിലവിൽ വൗച്ചറുകൾ പി.എൻ.ആർ ആയി മാറ്റുകയാണെന്നും തുടർന്ന്​ റീഫണ്ട്​ ലഭ്യമാകുമെന്നും എയർ ഇന്ത്യ എക്​സ്​പ്രസ്​ അധികൃതർ ട്രാവൽ ഏജൻസികളെ അറിയിച്ചതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഓരോ ട്രാവൽ ഏജൻസിക്കും ആയിരക്കണക്കിന്​ ദിനാറാണ്​ റീഫണ്ട്​ ലഭിക്കാനുള്ളത് എന്നതിനാൽ പുതിയ തീരുമാനം ഈ വിഭാഗത്തിന് ആശ്വാസമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.