1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2021

സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാലത്ത് റദ്ദാക്കപ്പെട്ട വിമാന യാത്രകളുടെ മുഴുവന്‍ ടിക്കറ്റ് പണവും യാത്രക്കാര്‍ക്് തിരിച്ചുനല്‍കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാന കമ്പനി പ്രതിനിധികളുമായി മന്ത്രാലയം സെക്രട്ടറി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ദേശം.

വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ മുന്‍കൂട്ടി ടിക്കറ്റ് എടുത്തിരുന്ന യാത്രക്കാര്‍ക്ക് പണം മടക്കി നല്‍കുന്നതിനു പകരം ഭാവിയില്‍ ബുക്കിംഗിന് ഉപയോഗിക്കാവുന്ന ക്രെഡിറ്റ് ഷെല്ലുകള്‍ നല്‍കിയിരുന്നു. യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കാത്ത വിമാന കമ്പനികളുടെ നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ക്രെഡിറ്റ് ഷെല്ലുകള്‍ ഏറ്റെടുത്ത് പകരം മുഴുവന്‍ യാത്രക്കാര്‍ക്കും പണം നല്‍കിയതായി ഗോ എയറും ഇന്‍ഡിയോയും മന്ത്രാലയത്തിന് വിശദീകരണം നല്‍കി. മാര്‍ച്ച് 31 വരെ നല്‍കിയ സമയപരിധി അവസാനിച്ചതോടെ ക്രെഡിറ്റ് ഷെല്ലുകള്‍ മുഴുവന്‍ റീഫണ്ട് ചെയ്യണമെന്ന് മന്ത്രാലയത്തിന് സു;്രപീം കോടതിയും നിര്‍ദേശം നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.