1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2022

സ്വന്തം ലേഖകൻ: ഒമാനിലെ ആരോഗ്യ സ്ഥാപനങ്ങളിൽ മാക്സ് വീണ്ടും നിർബന്ധമാക്കി. കൊവി‍ഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് മാസ്ക് നിർബന്ധമാക്കിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജീവനക്കാരും, രോഗികളും, സന്ദർശകരും മാസ്ക് ധരിക്കണമെന്ന് മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

രണ്ട് ഡോസ് വാക്സിൻ എടുത്ത ആരോഗ്യ പ്രവർത്തകർ ആണെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കണം. ബൂസ്റ്റര്‍ ഡോസെടുക്കാന്‍ വേണ്ടി ആരോഗ്യ പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്റ് കണ്‍ട്രോള്‍ പുറപ്പെടുവിച്ച നിർദേശങ്ങളിൽ പറയുന്നു. ഒമാൻ മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ആറു മുതല്‍ ഒൻപതു മാസം വരെ കഴിഞ്ഞ വർക്കാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സാധിക്കുക. കൊവി‍ഡ് ലക്ഷണങ്ങളുമായി ആരെങ്കിലും എത്തിയാൽ വിശദമായ പരിശോധ നടത്തി അവരെ ഐസലേറ്റ് ചെയ്യണം. കൊവിഡ് പടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അനാവശ്യമായ കൂടിച്ചേരലുകള്‍ ഒഴിവാക്കണം, ശക്തമായ പനി ഉണ്ടായാൽ അവധിയിൽ പ്രവേശിക്കുക. ആശുപത്രികളിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കാൻ ശ്രമിക്കണം. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിബന്ധനകൾ എല്ലാവരും പാലിക്കണമെന്ന് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.