
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കാം. വിദേശരാജ്യങ്ങളിലെയും നാട്ടിലെയും നടപടിക്രമങ്ങൾ ലഘൂകരിച്ചതോടെയാണ് മൃതദേഹം വിമാന മാർഗം എത്തിക്കാൻ വഴിതെളിഞ്ഞത്. യുഎഇയിൽ നിന്നുള്ള ആദ്യ മൃതദേഹം തിങ്കളാഴ്ച കേരളത്തിൽ എത്തിച്ച് സംസ്കരിച്ചു.
വിസിറ്റ് വിസയിലെത്തിയ നിലമ്പൂർ സ്വദേശിയുടെ മൃതദേഹമാണ് യുഎഇയിലെ ഹംപാസ് വളൻറിയേഴ്സിെൻറ നേതൃത്വത്തിൽ നാട്ടിലേക്കയച്ചത്. ഒരാഴ്ച മുൻപ് ഖത്തറിൽനിന്നുള്ള മൃതദേഹവും കേരളത്തിൽ എത്തിച്ചു. വിദേശ രാജ്യങ്ങളിൽ മരിച്ച പ്രിയപ്പെട്ടവരുടെ അന്ത്യകർമങ്ങൾപോലും നടത്താൻ വിലക്കപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസം പകരുന്ന നടപടിയാണിത്.
കേന്ദ്രസർക്കാർ കോവിഡ് മരണങ്ങളുടെ കണക്കെടുക്കുന്ന സാഹചര്യത്തിൽ, വിദേശത്ത് മരിച്ചവരെയും പട്ടികയിൽ ഉൾപെടുത്താൻ ഇൗ നടപടി ഉപകരിക്കും. മൃതദേഹ പരിശോധനയിൽ പോസിറ്റീവായാൽ വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് നിരവധി തടസ്സങ്ങളുണ്ടായിരുന്നു.
ഇതു മൂലമാണ് പലരും മൃതദേഹം നാട്ടിലേക്ക് അയക്കാതെ വിദേശത്ത് തന്നെ സംസ്കരിച്ചിരുന്നത്. എംബാമിങ്ങിന് പകരം സ്റ്ററിലൈസേഷൻ ചെയ്താൽ വിമാനങ്ങളിൽ മൃതദേഹം അയക്കാം എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. രണ്ടുമാസം മുൻപ് യുഎഇ ആരോഗ്യ മന്ത്രാലയം സ്റ്ററിലൈസേഷെൻറ ചുമതല സ്വകാര്യ കമ്പനികൾക്ക് നൽകിയിരുന്നു.
ഇതോടെയാണ് മൃതദേഹങ്ങൾ അയക്കാൻ വഴിതെളിഞ്ഞത്. ജർമനി, ഫ്രാൻസ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് ഇതിനകം 200ഒാളം മൃതദേഹം അയച്ചിരുന്നു. എന്നാൽ, ഇന്ത്യൻ അധികൃതരിൽ നിന്ന് എൻ.ഒ.സി ലഭിക്കാനുള്ള സാധ്യത കുറവായതിനാൽ പലരും ശ്രമിച്ചിരുന്നില്ല.
യുഎഇയിൽ നിന്ന് എമിറേറ്റ്സ് എയർലൈൻ മാത്രമാണ് ഇത്തരത്തിൽ മൃതദേഹം എത്തിക്കുന്നത്. കേരളത്തിലെ കോവിഡ് പ്രോേട്ടാകോൾ പ്രകാരമായിരിക്കും സംസ്കാരം. സാധാരണ എംബാമിങ്ങിന് വരുന്ന ചെലവാണ് സ്റ്ററിലൈസേഷനും ഈടാക്കുന്നത്.
വിദേശ രാജ്യങ്ങളിലെ പൊലീസ് ക്ലിയറൻസ്, മരണപ്പെട്ട രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിെൻറ എൻ.ഒ.സി, ആരോഗ്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സ്റ്ററിലൈസേഷൻ സർട്ടിഫിക്കറ്റ് ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്റ്റ് ചെയ്തത്, ഇന്ത്യൻ എംബസിയുടെ എൻ.ഒ.സി, മരണപ്പെട്ട രാജ്യത്തെ വിദേശകാര്യ മന്ത്രാലയത്തിെൻറ ഡെത്ത് സർട്ടിഫിക്കറ്റും ഇൗ സർട്ടിഫിക്കറ്റിെൻറ ഇംഗ്ലീഷ് വേർഷനിൽ 150 ദിർഹമിെൻറ സ്റ്റാമ്പ് അറ്റസ്റ്റ് ചെയ്തതും, സ്റ്ററിലൈസേഷൻ ചെയ്യുന്ന സ്ഥാപനത്തിെൻറ സർട്ടിഫിക്കറ്റ്, ഇന്ത്യയിലെ ജില്ല മെഡിക്കൽ ഒാഫിസറുടെ (ഡി.എം.ഒ) എൻ.ഒ.സി, എയർപോർട്ട് ഹെൽത്ത് അതോറിറ്റിയുടെ അനുമതി എന്നിവയാണ് മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ രേഖകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല