
സ്വന്തം ലേഖകൻ: കോവിഡ് നിബന്ധനകൾ പാലിക്കാതെ യാത്രക്കാരെ കയറ്റിയതിന് ഇൻഡിഗോ വിമാനങ്ങൾക്ക് യുഎഇയിലേക്ക് ഒരാഴ്ചത്തേക്ക് പ്രവേശന വിലക്ക്.യാത്രക്ക് നാല് മണിക്കൂറിനുള്ളിൽ എടുത്ത റാപിഡ് പി.സി.ആർ ഫലം ഹാജരാക്കാത്ത യാത്രക്കാരെ കയറ്റിയതിനാണ് ഈ മാസം 24 വരെയുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപെടുത്തിയത്.
ഇതോടെ, ഇൻഡിഗോയിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ പ്രതിസന്ധിയിലായി.അതേസമയം, സർവിസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം 24 വരെ സർവിസ് ഉണ്ടാവില്ലെന്ന് ഇൻഡിഗോ അറിയിച്ചു. ടിക്കറ്റെടുത്തവർക്ക് പണം തിരിച്ച് നൽകുകേയാ മറ്റ് വിമാനങ്ങളിൽ സൗകര്യമൊരുക്കുകയോ ചെയ്യുമെന്നും അവർ വ്യക്തമാക്കി.
48 മണിക്കൂറിനിടെയുള്ള പി.സി.ആര്‍. ടെസ്റ്റിന് പുറമേ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി.സി.ആര്‍. ടെസ്റ്റ് കൂടി വേണം എന്നാണ് യുഎഇയുടെ ചട്ടം. വിലക്ക് വന്നതോടെ ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ യാത്ര പ്രതിസന്ധിയിലായി. ബദൽ സംവിധാനം ഒരുക്കുമെന്ന് വിമാന കമ്പനി പറയുന്നുണ്ടെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തിൽ യാത്രക്കാർ ആശങ്കയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല