1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2021

സ്വന്തം ലേഖകൻ: കോവിഡ് അതിജീവനത്തിൽ യുഎഇ ആഗോളതലത്തിൽ മൂന്നാംസ്ഥാനത്ത്. ബ്ലൂംബെർഗിന്റെ കോവിഡ് റിസൈലൻസ് റാങ്കിങിലാണ് യു എ ഇ മുൻനിരയിൽ സ്ഥാനം പിടിച്ചത്. അയർലന്റും സ്‌പെയിനുമാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങൾ.

കോവിഡ് വൈറസിനെ ഫലപ്രദമായി നേരിടുകയും സാമൂഹിക, സാമ്പത്തിക മേഖലകളിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്ത രാജ്യങ്ങളുടെ പട്ടികയിലാണ് യുഎഇ മൂന്നാമതെത്തിയത്. പട്ടികയിലെ ആദ്യപത്തിൽ ഇടം പിടിച്ച ഏക ഗൾഫ് രാജ്യവും യുഎഇയാണ്.

12 മാനദണ്ഡങ്ങൾ അനുസരിച്ചാണ് രാജ്യങ്ങളുടെ കോവിഡ് അതിജീവനം വിലയിരുത്തിയിരിക്കുന്നത്. രാജ്യത്തെ 88 ശതമാനം ജനങ്ങളും വാക്‌സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. 98 ശതമാനം പേരും ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കിലേക്ക് എത്തിയതും യുഎഇയെ പട്ടികയിൽ മുൻനിരയിലെത്തിച്ചു.

ലോക്ക്ഡൗണിന്റെ പ്രത്യഘാതം ഏറ്റവും കുറവ് നേരിട്ട രാജ്യങ്ങളിലൊന്നും യുഎഇയാണ്. സൗദി അറേബ്യ പട്ടികയിൽ പത്താം സ്ഥാനത്താണ്. ഇന്ത്യ 43 -ാം സ്ഥാനത്താണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.