
സ്വന്തം ലേഖകൻ: ഏപ്രില്‍ രണ്ടാം വാരത്തിൽ തുടക്കമാകുന്ന റംസാൻ മാസത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് യു.എ.ഇ. ഇതിൻ്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ തറാവീഹ് മനസ്‌കാരത്തിന് പുറത്ത് അനുമതി നല്‍കി. റംസാന്‍ കാലത്തെ നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ടുള്ള ഉത്തരവും വിവിധ എമിറേറ്റുകള്‍ പ്രഖ്യാപിച്ചു.
പൂര്‍ണമായും സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇശാഹ്, തറാവീഹ് നമസ്‌കാരങ്ങള്‍ 30 മിനിട്ടിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം ഉണ്ട്. ദുബായ് ക്രൈസിസ് ആന്റ് ഡിയാസ്റ്റര്‍ മാനേജ്മെന്റ് സുപ്രീം കൗണ്‍സില്‍ ദുബായ്യിലെ നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും കര്‍ശനമാക്കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഒത്തുചേരലുകളില്‍ പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവരെയും പങ്കെടുപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി. ഏപ്രില്‍ രണ്ടാംവാരത്തിലാണ് റംസാന്‍ , യുഎയിലെ എമിറേറ്റുകളെല്ലാം കോവിഡ് സുരക്ഷാ മാനദണ്ഡങ്ങല്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇവയെല്ലാം കര്‍ശനമായി നടപ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല