1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2022

സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ രംഗത്തെ മികച്ച സംഭാവനയ്ക്ക്‌ സൗദിയിലെ ‘തവക്കൽന’ ആപ്പിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ വാർഷിക ഫോറത്തിൽ നടത്തിയ ചടങ്ങിലാണ് അംഗീകാരം.

സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വ്യക്തികൾക്കും കർഫ്യൂ സമയത്ത് പുറത്തിറങ്ങാനുള്ള അനുമതി നൽകുന്ന ഇലക്ട്രോണിക് സാധ്യതകൾ ഉപയോഗപ്പെടുത്തിയ ആപ്ലിക്കേഷനായായായിരുന്നു തവക്കൽന. ഇത് കോവിഡ് വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താൻ സഹായിച്ചതായി വിലയിരുത്തി. ജാഗ്രതയോടെയുള്ള തിരിച്ചുവരവിന്റെ ഘട്ടത്തിൽ സുപ്രധാന സേവനങ്ങൾ ആപ്ലിക്കേഷനിലൂടെ നടപ്പാക്കാനും സാധിച്ചു.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഭരണ സാരഥികളുടെ മേൽനോട്ടവും നേതൃത്വത്തിന്റെ പിന്തുണയും ശാക്തീകരണവും മാർഗനിർദേശവുമാണ് നേട്ടത്തിന് പിന്നലെന്ന് സൗദി ഡേറ്റ ആൻഡ് എഐ അതോറിറ്റി (എസ്ഡിഎഐഎ) പ്രസിഡന്റ് ഡോ. അബ്ദുല്ല ബിൻ ഷറഫ് അൽ ഗാമിദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.