1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2021

സ്വന്തം ലേഖകൻ: കോവിഡ് നിരക്ക് അനുദിനം കുതിച്ചുയരുന്ന ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യവുമായി യു.എ.ഇ. ബുര്‍ജ് ഖലീഫയടക്കമുള്ള സുപ്രധാന കേന്ദ്രങ്ങളിലെല്ലാം ഇന്ത്യന്‍ പതാക ഉയര്‍ത്തിയാണ് യു.എ.ഇ കരുതല്‍ അറിയിച്ചത്. ‘സ്റ്റേ സ്‌ട്രോങ്ങ് ഇന്ത്യ’ എന്ന ഹാഷ്ടാഗോടുകൂടിയാണ് ത്രിവര്‍ണവെളിച്ചം കെട്ടിടങ്ങളില്‍ നിറഞ്ഞത്.

കെട്ടിടമാകെ ഇന്ത്യൻ പതാകയുടെ മാതൃകയിൽ ത്രിവർണമണിഞ്ഞു. പിന്നീട്​ ‘സ്റ്റേ സ്ട്രോങ്ങ് ഇന്ത്യ’ എന്ന വാക്കുകളും ബുർജിൽ തെളിഞ്ഞു. വെല്ലുവിളികളുടെ നാളിൽ ഇന്ത്യൻ ജനതക്ക് പിന്തുണയും പ്രാർത്ഥനകളും എന്ന് അറിയിച്ചാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദേശീയ പതാകയുടെ നിറമണിഞ്ഞത്. അബുദാബി റീം ഐലന്റ് ഫിനാന്‍ഷ്യല്‍ സെന്റര്‍, അഡ്നോക് ഹെഡ്ക്വാര്‍ട്ടേഴ്സ് എന്നിവയുടെ ചുവരുകളും എല്‍.ഇ.ഡി. വിളക്കുകള്‍ പതാകയായി.

ത്രിവർണപതാകയിൽ #StayStrongIndia എന്നെഴുതിയ 23 സെക്കൻഡ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ഞൊടിയിടയിൽ വൈറലായി. ഇന്ത്യയ്ക്ക് പിന്തുണ; ഇന്ത്യക്കാർക്ക് വെല്ലുവിളിയുടെ ഇൗ കാലത്ത് നിറഞ്ഞ പ്രതീക്ഷയും പ്രാർഥനകളും എന്ന് ഇൗ ലോക വിസ്മയത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ സന്ദേശം പോസ്റ്റ് ചെയ്തു– #BurjKhalifa . ഇന്ത്യക്കാരോട് ദുബായിയും യുഎഇയും കാണിക്കുന്ന ഇൗ സഹാനുഭൂതിയിൽ പ്രവാസ ലോകം ആഹ്ളാദം പ്രകടിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.