
സ്വന്തം ലേഖകൻ: സുരക്ഷിതമായ ഷോപ്പിങ്ങിനായി കോവിഡ് പ്രതിരോധമാർഗങ്ങൾ പൂർണമായും പാലിക്കണമെന്ന് വാണിജ്യവ്യവസായമന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കാൻ മാളുകളിലടക്കം പൊലീസ് നിരീക്ഷണം ശക്തമാണ്. രാത്രികാലങ്ങളിലടക്കം പരിശോധനയുണ്ട്. കടകളിലടക്കം സുരക്ഷിതമായ അകലം പാലിക്കാത്തവർക്കും പിഴ അടയ്ക്കേണ്ടി വരുന്നുണ്ട്.
പുറത്തിറങ്ങുേമ്പാൾ എപ്പോഴും ഫേസ് മാസ്ക് ധരിക്കുക, സുരക്ഷിത ശാരീരിക അകലം എപ്പോഴും പാലിക്കുക, ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക, മാളുകൾ പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കുക, സഥിരമായി കൈകൾ സോപ്പിട്ട് കഴുകുക, ഹസ്തദാനം, ആലിംഗനം, ചുംബനം എന്നിവ ഒഴിവാക്കുക, കണ്ണുകളിലും മൂക്കിലും സ്പർശിക്കുന്നത് ഒഴിവാക്കുക ഇവ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്.
ഡെലിവറി ജീവനക്കാരുടെ ശരീര താപനില എല്ലാദിവസവും രണ്ടു തവണ പരിശോധിക്കുക, ഓരോ ഓർഡർ നോട്ടിലും ഡെലിവറി ജീവനക്കാരെൻറ മുഴുവൻ പേരും ശരീര താപനിലയും രേഖപ്പെടുത്തുക, ഓർഡറുകൾ ഡെലിവറി ചെയ്യുന്ന വാഹനങ്ങൾ ഇടവിട്ട് അണുമുക്തമാക്കുക, ഡെലിവറി ചെയ്യുന്ന സാധനങ്ങൾ പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കുകയും ഉപഭോക്താവിന് നൽകുന്നതിനു മുമ്പായി അവ ഒഴിവാക്കുകയും ചെയ്യുക തുടങ്ങിയ നിർദേശങ്ങൾ ഹോട്ടലുകൾ അടക്കമുള്ള സാധനങ്ങൾ ഡെലിവർ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മന്ത്രാലയം നേരത്തേ നൽകിയിട്ടുണ്ട്.
ഷോപ്പിങ്ങ് പോകുന്നവർക്കുള്ള മാർഗനിർദേശങ്ങൾ ചുവടെ:
തിരക്കില്ലാത്ത സമയങ്ങളിൽ ഷോപ്പിങ് നടത്തണം
ഷോപ്പിങ്ങിന് മുമ്പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം.
വാങ്ങാത്ത സാധനങ്ങൾ കൈകൊണ്ടു തൊട്ടുനോക്കുന്നത് ഒഴിവാക്കണം.
ഷോപ്പിങ്ങിന് ഉപയോഗിക്കുന്ന ഉന്തുവണ്ടിയുടെ ഹാൻഡിലുകൾ അണുമുക്തമാക്കാൻ സാനിറ്റൈസർകൊണ്ട് തുടക്കണം.
ഷോപ്പിൽനിന്ന് പുറത്തുകടക്കുേമ്പാൾ കൈകൾ അണുമുക്തമാക്കണം.
ഷോപ്പിങ് നടത്തുേമ്പാൾ മറ്റുള്ളവരിൽനിന്ന് ഒന്നര മീറ്ററിെൻറയെങ്കിലും സുരക്ഷിതഅകലം പാലിക്കണം.
ഷോപ്പിങ് നടത്തുേമ്പാൾ കൈകൾകൊണ്ട് മുഖത്ത് തൊടരുത്.
വാങ്ങിയ സാധനങ്ങളുടെ ബോട്ടിലുകളും പെട്ടികളും അണുമുക്തമാക്കണം.
കറൻസിനോട്ടുകൾ ഒഴിവാക്കി എ.ടി.എം കാർഡുകൾ ഉപയോഗിച്ച് പണം നൽകണം.
ഒരുപാട് സമയം മാളുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും ചെലവഴിക്കാതിരിക്കുക,
സമയം പരമാവധി കുറച്ച് മാത്രം ഉപയോഗിക്കുക.
വീട്ടിൽ മടങ്ങിയെത്തിയാൽ പാദരക്ഷകൾ വീടിന് പുറത്ത് അഴിച്ചുവെക്കുക. \
കൈയുറകളും മാസ്കും അഴിച്ചതിനു ശേഷം സുരക്ഷിതമായി ഉപേക്ഷിക്കുക
കടകളിൽനിന്ന് കിട്ടിയ ബാഗുകളിലെ വസ്തുക്കൾ പുറത്തിട്ട് ബാഗ് സുരക്ഷിതമായി ഉപേക്ഷിക്കുക.
കാനുകളും പ്ലാസ്റ്റിക്, ഗ്ലാസ് ബോക്സുകളും ഉപയോഗിക്കുന്നതിന് മുമ്പായി സോപ്പുപയോഗിച്ച് വൃത്തിയാക്കുക. ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നതിനു മുമ്പായി ഫുഡ് ബോക്സുകൾ അണുനശീകരണം നടത്താവുന്നതാണ്.
ബാഗുകൾ ഉപേക്ഷിച്ചതിന് ശേഷമോ കാനുകളും മറ്റും തുറന്ന് ഉപയോഗിച്ചതിനു ശേഷമോ കൈ 20-30 സെക്കൻഡ് നേരം സോപ്പുപയോഗിച്ച് വൃത്തിയാക്കുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുക.
പച്ചക്കറികളും പഴങ്ങളും വെള്ളത്തിലിട്ടോ വിനാഗിരി ലായനിയിൽ വെച്ചോ അണുനശീകരണം നടത്തുക. ഇലവർഗങ്ങൾ 10-15 മിനിറ്റ് വെള്ളത്തിലിട്ട് വെച്ചതിനു ശേഷം കഴുകി വൃത്തിയാക്കി ഉപയോഗിക്കുക.
ഷോപ്പിങ്ങിനുപയോഗിച്ച ബാഗുകളും കാനുകളും അണുനശീകരണം നടത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല