1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2021

സ്വന്തം ലേഖകൻ: വിദേശത്തു പോകുന്നവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്യാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് കോവിഷീൽഡ്‌ എന്നതിനു പകരം ഓക്‌സ്‌ഫഡ് അസ്ട്രാസെനക എന്നു രേഖപ്പെടുത്തേണ്ടവർക്കും അന്തിമ, പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്കും സർട്ടിഫിക്കറ്റ് ലഭ്യമാക്കും.

വിദേശയാത്രയ്ക്കായി വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ ഉൾപ്പെടുത്തേണ്ടവർക്കാണ് അർഹത. അതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ് സൈറ്റ് സന്ദർശിച്ച് VACCINATION CERTIFICATE (GOING ABROAD) എന്ന ടാബ് ക്ലിക്ക് ചെയ്യണം. വാക്‌സിനേഷൻ കേന്ദ്രത്തിൽനിന്നു ലഭിച്ച സർട്ടിഫിക്കറ്റും മറ്റു വ്യക്തിഗതവിവരങ്ങളും സമർപ്പിക്കണം.

അപേക്ഷകൾ ജില്ലാ തലത്തിൽ പരിശോധിച്ച് അർഹതയുള്ളവർക്കു സർട്ടിഫിക്കറ്റ് നൽകും. അപേക്ഷ അംഗീകരിച്ചാൽ‍, റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്എംഎസ് ലഭിക്കും. വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് കഴിഞ്ഞ ആഴ്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.

18 വയസിന് മുകളിലുള്ള, കോവിഷീല്‍ഡ്, കോവാക്സിന്‍ രണ്ട് ഡോസ് സ്വീകരിക്കുകയും വിദേശ യാത്രയ്ക്കായി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടവരാണ് കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായവര്‍. കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുകയും എന്നാല്‍ വിദേശ രാജ്യങ്ങളുടെ വാക്സിന്‍ നയപ്രകാരം വിദേശ യാത്രയ്ക്കായി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ് എന്നതിന് പകരം ഓക്സ്ഫോര്‍ഡ് അസ്ട്രാസിനക്ക എന്ന് രേഖപ്പെടുത്തേണ്ടത് അനിവാര്യമായവര്‍ക്കും നിലവിലെ വാക്സിനേഷന്‍ സ്ഥിതി അനുസരിച്ച് അന്തിമ അല്ലങ്കില്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ക്കും് ലഭ്യമാക്കുന്നതാണ്.

വിദേശത്ത് വച്ച് ആസ്ട്രസിനക്ക വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് സംസ്ഥാനത്ത് നിന്നും രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കാം. അവര്‍ വാക്സിനേഷന്‍ കേന്ദ്രത്തിത്തിലെത്തി രണ്ടാം ഡോസിനായി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ആദ്യ ഡോസിന്റെ വിവരങ്ങള്‍ കോവിന്‍ സൈറ്റില്‍ നല്‍കുന്നതാണ്. രണ്ടാം ഡോസ് നല്‍കിയ വിവരം രേഖപ്പെടുത്തിയതിന് ശേഷം അവര്‍ക്ക് കോവിന്‍ സൈറ്റില്‍ നിന്ന് അന്തിമ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.കൂടുതല്‍ സംശയങ്ങള്‍ക്ക് ദിശ 1056, 104 എന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്‍ഗണന ലഭിക്കാനായി https://covid19.kerala.gov.in/vaccine/ എന്ന വൈബ് സൈറ്റില്‍ അപേക്ഷിക്കുക. ഇതിനുള്ള സംവിധാനം ഉടന്‍ തന്നെ വെബ് സൈറ്റില്‍ ലഭ്യമാകുന്നതാണ്. അപേക്ഷിക്കുന്ന സമയത്ത് യാത്രാ വിവരത്തിന്റെ രേഖകള്‍ അപ്ലോഡ് ചെയ്യണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.