
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനുകൾ വന്ധ്യതക്ക്കാരണമാകില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. എന്നാൽ, കോവിഡ് അണുബാധ പ്രത്യുൽപാദന കോശങ്ങളെ ബാധിക്കുകയും ഫലഭൂയിഷ്ഠതയെയും പ്രത്യുൽപാദന ശേഷിയെയും ബാധിക്കുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.
വാക്സിൻ എടുക്കുന്നത് സംബന്ധിച്ച് ഒട്ടേറെ തെറ്റായ അഭ്യുഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്. വാക്സിനെടുക്കുന്നവർ ഗർഭം നീട്ടിവെക്കുകയോ ഗർഭിണികളായവർ വാക്സിനേഷൻ എടുക്കാതിരിക്കുകയോ ചെയ്യേണ്ടതില്ല എന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു.
ഇതുവരെ 100ന് 38.5 ഡോസ് എന്ന നിരക്കിൽ രാജ്യത്ത് 1.34 കോടി ഡോസ് വാക്സിനേഷൻ പൂർത്തിയായതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ അല്ല, അണുബാധയിൽനിന്നാണ് അപകടം സംഭവിക്കുകയെന്നും വക്താവ് കൂട്ടിച്ചേർത്തു. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കുത്തിവെപ്പെടുക്കാൻ ചില രാജ്യങ്ങൾ അംഗീകാരം നൽകിയതിനാൽ, രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ 70 ശതമാനം കുത്തിവെപ്പ് പൂർത്തിയായാൽ കുട്ടികൾക്കും കുത്തിവെപ്പ് ആരംഭിക്കുമെന്ന് പ്രതിരോധ ആരോഗ്യ അസി. ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അസിരി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല