1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2021

സ്വന്തം ലേഖകൻ: കോവിഡ് വേരിയൻ്റുകളെ പിടിച്ചുകെട്ടാൻ എമർജൻസി ബ്രേക്ക് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ ഇയു യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും. യൂറോപ്യന്‍ യൂണിയനിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന് കഴിഞ്ഞ ദിവസം കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. വേനലവധിക്കാലത്ത് യൂറോപ്പിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ സൂചിപ്പിക്കുന്നത്.

ഭാവിയില്‍ മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യൂറോപ്പിലേക്കു വരാന്‍ കഴിയുമെന്ന് ബ്രസല്‍സ് അതോറിറ്റി പറഞ്ഞു. അംഗരാജ്യങ്ങള്‍ക്കായുള്ള ഒരു നിര്‍ദ്ദേശമനുസരിച്ച് ഒരു മുന്‍വ്യവസ്ഥ എന്നോണം നല്ല എപ്പിഡെമോളജിക്കല്‍ സാഹചര്യം ഉള്ള ഒരു രാജ്യത്ത് നിന്ന് വരാന്‍ സാധിക്കുന്നവരാണങ്കില്‍ അങ്ങനെയുള്ളവര്‍ക്ക് പ്രവേശനം നല്‍കുമെന്നാണ് കമ്മീഷൻ്റെ നിലപാട്. കൂടാതെ, യൂറോപ്യന്‍ യൂണിയനില്‍ അംഗീകരിച്ച ഒരു വാക്സീന്‍ സ്വാകരിച്ച വ്യക്തിക്ക് പൂര്‍ണ്ണമായ പ്രതിരോധം ഉണ്ടാവുമെന്നുള്ളതിനാല്‍ പ്രവേശനാനുമതി എളുപ്പമാകും.

അവധിക്കാല യാത്രകള്‍ ജൂണ്‍ മുതല്‍ വീണ്ടും സാധ്യമാക്കുമെന്നാണ് സൂചന. ഇയു രാജ്യങ്ങളുടെ ടൂറിസം കമ്മീഷണര്‍മാരുടെ വ്യക്തമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇതിന്റെ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. ഇയു പൗരന്മാര്‍ക്ക് 27 അംഗ രാജ്യങ്ങളിലേക്ക് വിനോദ സഞ്ചാരവും അനിവാര്യ യാത്രകളും അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നിലവില്‍ ശുപാര്‍ശ ചെയ്യുന്നു.

കൂടുതല്‍ രാജ്യങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാമെന്ന പ്രതീക്ഷയിലാണന്ന്് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ അറിയിച്ചു. യാത്രക്കാര്‍ പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ യാത്രയ്ക്ക് മുമ്പ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടുകയോ വേണം. കമ്മീഷന്റെ നിര്‍ദ്ദേശത്തിന് യൂറോപ്യന്‍ കൗണ്‍സില്‍ പിന്തുണ നല്‍കിയാൽ അംഗരാജ്യങ്ങള്‍ അധികം വൈകാതെ ഇവ നടപ്പിലാക്കുമെന്നും ലെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.