1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന്​ കോവിഷീൽഡ്​ വാക്​സിനെടുത്ത്​ വരുന്നവർക്ക്​ 10 ദിവസം ക്വാറന്‍റീൻ നിർബന്ധമാക്കിയ ബ്രിട്ടന്‍റെ നടപടി ചൂടേറിയ ചർച്ചകൾക്കാണ്​ വഴിവെച്ചത്​. ഇതുണ്ടാക്കിയ വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. അതിനിടെ കോവിഷീൽഡ് എടുത്തവർക്ക്​ യാത്രാനുമതി നൽകിയിരിക്കുകയാണ്​​ ഇറ്റലി. റോമിലെ ഇന്ത്യൻ എംബസിയാണ്​ വെള്ളിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്​.

കോമിർനാറ്റി ഫൈസർ, മോഡേണ, വാക്‌സർവ്രിയ ആസ്ട്രാസെനെക്ക, ജോൺസൺ ആൻഡ്​ ജോൺസൺ വാക്‌സിനുകളാണ് ഇതുവരെ ഇറ്റലി​ അംഗീകരിച്ചിരുന്നത്​. ഇപ്പോൾ കോവിഷീൽഡും ഈ പട്ടികയിൽ ഇടംനേടി.

ഇതോടെ പൂർണമായും പ്രതിരോധ കുത്തിവെപ്പ്​ എടുത്ത ഇന്ത്യക്കാർക്ക് ഇറ്റലിയിലേക്ക്​ യാത്ര സാധ്യമാകും. ഇവർക്ക്​ ഗ്രീൻ പാസിന് അർഹതയുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയയും ഇറ്റാലിയൻ മന്ത്രി റോബർട്ടോ സ്പെറാൻസയും തമ്മിലുള്ള കൂടിക്കാഴ്ചക്ക്​ ശേഷമാണ് കോവിഷീൽഡ്​ അംഗീകരിച്ചത്​​.

ഇതോടെ കോവിഷീൽഡ് വാക്സിൻ അംഗീകരിച്ച യൂറോപ്യൻ രാജ്യങ്ങൾ 19 ആയി. ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്​ലാൻഡ്, അയർലാൻഡ്, ലാത്വിയ, നെതർലാൻഡ്​സ്​, റൊമാനിയ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാൻഡ് എന്നിവയാണ്​ കോവിഷീൽഡ് അംഗീകരിച്ച മറ്റ് യൂറോപ്യൻ രാജ്യങ്ങൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.