1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2015

സ്വന്തം ലേഖകന്‍: കേരളത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനവുമായി സിപിഎം, പദ്ധതി യുബര്‍, ഒല കമ്പനികളുടെ മത്സരത്തില്‍ നിന്ന് ടാക്‌സി തൊഴിലാളികളെ രക്ഷിക്കാന്‍. ദേശി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് മറ്റു ടാക്‌സിക്കാരുടെ പിന്തുണയുണ്ടാകും. സി പി എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിന്റെ നേതൃത്വത്തിലാണ് പുതയാ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സിയെ സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ പുരോഗമിക്കുകയാണ്.

കൊച്ചി പോലുള്ള നഗരത്തിലാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സിപിഎം തീരുമാനിച്ചത്. ഉബെറിനും ഉലക്കും കേരളത്തിലെ നഗരങ്ങളില്‍ പ്രിയം ഏറിവരികയാണ്. എന്നാല്‍ അവയ്‌ക്കെതിരെ നടത്തുന്ന പ്രത്യക്ഷ സമരങ്ങള്‍ ജനവിരുദ്ധമാവും എന്ന വിലയിരുത്തലാണ് ഇതിന് ശരിയായ ബദല്‍ കൊണ്ടുവരാന്‍ സി പി എമ്മിനെ പ്രേരിപ്പിച്ചത്.

ഇടതുപക്ഷ സഹയാത്രികരായ സാങ്കേതിക വിദഗ് ധരുടെ സഹായത്തോടെയായിരിക്കും ടാക്‌സി സര്‍വ്വീസ് നടപ്പിലാക്കുക. കൊച്ചി വൈറ്റില ടാക്‌സി ഡ്രൈവറുമാരുടെ സഹായത്തോടെയാണ് സര്‍വ്വീസ് നടപ്പിലാക്കുക. ഇതിലൂടെ 1000 ഡ്രൈവര്‍മാരെ സേവനത്തില്‍ കീഴില്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് കരുതുന്നത്.

സേവനത്തില്‍ പ്രവര്‍ത്തിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പദ്ധതിയുടെ ഭാഗമായി തന്നെ എല്ലാ ഡ്രൈവര്‍മാര്‍ക്കും സ്മാര്ട്ട് ഫോണും അനുബന്ധ സംവിധാനങ്ങളും നല്‍കും. ഇതിന് വേണ്ടി മറ്റുവിധ സഹായങ്ങളും ഒരുക്കാന്‍ സി പി എം ലക്ഷ്യമിടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.