1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2024

സ്വന്തം ലേഖകൻ: ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ പിടിച്ചെടുത്ത എം.എസ്.സി. ഏരീസ് ചരക്കുകപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ ഏഴുപേരെ വിട്ടയച്ചു. അഞ്ചു ഇന്ത്യക്കാർ ഒരു ഫിലിപ്പിനോ, ഒരു എസ്റ്റോണിയൻ എന്നിവരെ വിട്ടയച്ചതായി പോർച്ചുഗീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

എംഎസ്‌സി ഏരീസിലെ 5 ഇന്ത്യൻ നാവികർ മോചിതരായെന്നും വ്യാഴാഴ്ച വൈകുന്നേരം അവർ ഇറാനിൽ നിന്നും പുറപ്പെട്ടതായും ഇറാനിലെ ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു.

ഇറാന്റെ നടപടിയെ സ്വാഗതം ചെയ്‌തെങ്കിലും ബാക്കിയുള്ള 17 ജീവനക്കാരെ ഉടൻ മോചിപ്പിക്കണമെന്ന് പോർച്ചുഗൽ ആവശ്യപ്പെട്ടു. പിടിച്ചെടുത്ത കണ്ടെയ്നർ കപ്പലിന് ഇസ്രയേൽ ബന്ധമുണ്ടെന്നാണ് ഇറാൻ ഭാഷ്യം.

ഏപ്രിൽ 13-നാണ് ഇസ്രായേൽ പൗരന്റെ സഹഉടമസ്ഥതയിലുള്ള പോർച്ചുഗീസ് പതാകയുണ്ടായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിന് സമീപത്ത് നിന്ന് ഇറാൻ പിടിച്ചെടുത്തത്. 25 പോരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്.

17 ഇന്ത്യൻ ക്രൂ അംഗങ്ങളിൽ ഏക വനിതാ കേഡറ്റായ ആൻ ടെസ്സ ജോസഫിനെ ടെഹ്‌റാനിലെ ഇന്ത്യൻ മിഷനും ഇറാൻ സർക്കാരും നടത്തിയ ശ്രമങ്ങളിലൂടെ ഏപ്രിൽ 18 ന് മോചിപ്പിച്ചിരുന്നു. പതിനൊന്ന് ഇന്ത്യക്കാരുടെ മോചനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.