1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2021

സ്വന്തം ലേഖകൻ: എണ്ണ വില കുതിച്ചുയരുന്നത് എണ്ണ ഉത്പാദന രാജ്യങ്ങള്‍ക്ക് പ്രതീക്ഷയേകുന്നു. കഴിഞ്ഞ വര്‍ഷം ലഭിച്ച ഏറ്റവും ഉയര്‍ന്ന വിലയും കടന്നു ബാരലിനു 68.98 ഡോളറിൽ എത്തിയിരിക്കുകയാണ്. കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കോവിഡ് പ്രതിസന്ധിക്കിടയില്‍ സാമ്പത്തികമായി വലിയ നേട്ടമാണ് എണ്ണ വിലയിലെ ഈ കുതിപ്പ്.

കോവിഡ് പ്രതിസന്ധിയില്‍ അയവ് വന്ന് വിവിധ രാജ്യങ്ങളിലെ വിപണി സജീവമായിത്തുടങ്ങിയതാണ് വില വര്‍ധനക്ക് കാരണമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍. 2020 ജനുവരിയില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന എണ്ണ വില ബാരലിjനു 63.27 ഡോളര്‍ ആയിരുന്നു. എണ്ണ വില ബാരലിനു 100 ഡോളര്‍ വരെ ഉയരുമെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ പ്രവചനം.

കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിവിധ രാജ്യങ്ങള്‍ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നത് എണ്ണ വിലയിലും പ്രതിഫലിക്കുന്നു എന്നും സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നു.

സൗദിയിൽ പെട്രോൾ വില 2 റിയാൽ കടന്നു

സൗദിയിൽ പെട്രോൾ വില ലിറ്ററിന് രണ്ട് റിയാലിന് മുകളിലെത്തി. 95 ഇനം പെട്രോളിന് ലിറ്ററിന് 1.94 റിയാലിൽ നിന്ന് 2.04 ആയാണ് വർധിച്ചത്. 91 ഇനം പെട്രോളിന് ലിറ്ററിന് 1.81 റിയാലിൽനിന്ന് 1.90 ആയും വർധിച്ചു. ഡീഡലിന് ലിറ്ററിന് 0.52 ഹലാലയാണ് വില. സൗദി അരാംകോയാണ് പുതുക്കിയ വില പ്രഖ്യാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.