1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2022

സ്വന്തം ലേഖകൻ: നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പെ തന്നെ പൊളിശാലയിലേക്ക് കന്നിയാത്ര പോകുകയാണ് ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പല്‍. ഒരു യാത്ര ചെയ്യാന്‍ പോലും അവസരം നല്‍കാതെയാണ് ഗ്ലോബല്‍ ഡ്രീം || ന്റെ പോക്ക്. ക്രൂയിസ് ഇന്‍ഡസ്ട്രി മാഗസിന്‍ അന്‍ ബോര്‍ഡിന്റെ അഭിപ്രായത്തില്‍ പാപ്പരായ നടത്തിപ്പുകാര്‍ക്ക് കപ്പല്‍ വാങ്ങാന്‍ ആളെ കണ്ടെത്താന്‍ കിട്ടിയിട്ടില്ല. ജര്‍മനിയിലെ ബാള്‍ട്ടിക് തീരത്തുള്‌ല എം വി വെര്‍ഫ്റ്റന്‍ കപ്പല്‍ നിര്‍മ്മാണശാലയിലാണ് ആഡംബര കപ്പല്‍ നിലവിലുള്ളത്.

കപ്പലിന്റെ ലൈനറിന്റെ താഴത്തെ ഭാഗം സ്‌ക്രാപ്പ് വിലയ്ക്ക് നീക്കം ചെയ്യുമെന്ന് പാപ്പരത്വ അഡ്മിനിസ്‌ട്രേറ്റര്‍ ക്രിസ്റ്റോഫ് മോര്‍ഗനെ ഉദ്ധരിച്ച് ആന്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. യന്ത്രസാമഗ്രികളും ഇതിനോടകം വിതരണം ചെയ്ത മിക്ക ഉപകരണങ്ങളും വില്‍ക്കാന്‍ പോകുന്നെന്ന് വെള്ളിയാഴ്ച ഒരു പത്രസമ്മേളനത്തില്‍ മോര്‍ഗനെ ഉദ്ധരിച്ച് ജര്‍മ്മന്‍ മാസിക അറിയിച്ചു.

2500 കാബിനുകളിലായി 9000 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 1122 അടി നീളമുള്ള (342 മീറ്റര്‍) കൂറ്റന്‍ ആഡംബര കപ്പലാണിത്. കപ്പലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അന്തിമ ഘട്ടത്തിലെത്തിയപ്പോള്‍ ഫണ്ടില്ലാതെ നിര്‍മ്മാണം പാതിവഴിയിലായി. ഉടമസ്ഥരും നിര്‍മ്മാതാക്കളും കടത്തില്‍ മുങ്ങി. കപ്പല്‍ശാല തന്നെ കൈമാറി. കപ്പല്‍ വാങ്ങാന്‍ പലതവണ വാങ്ങാന്‍ ആളെ നോക്കിയെങ്കിലും ശ്രമം വിഫലമായി. ആരെയും കിട്ടിയില്ല. ഈ വര്‍ഷം അവസാനത്തോടെ കപ്പല്‍ശാലയില്‍ നിന്ന് കപ്പല്‍ മാറ്റിക്കൊടുക്കണം. വേറെ വഴിയില്ലാത്തതിനാല്‍ ഉടമസ്ഥര്‍ കപ്പല്‍ വില്‍ക്കാന്‍ തീരുമാനിച്ചു. വാങ്ങാന്‍ ആരും വന്നില്ലെങ്കില്‍ ഗ്ലോബല്‍ ഡ്രീം || കന്നിയാത്ര പൊളിക്കല്‍ശാലയിലേക്ക് ആകാനാണ് സാധ്യതകളേറെ.

2200 ജോലിക്കാരും തീം പാര്‍ക്ക് ഉള്‍പ്പടെ വന്‍ സൗകര്യങ്ങളുള്ള കപ്പല്‍ 2021 ല്‍ ഇറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. വലുപ്പം കൊണ്ട് ലോകത്തെ ആറാമത്തെ വലിയ ക്രൂയിസ് കപ്പലാണ് ഗ്ലോബല്‍ ഡ്രീം ||. 2,08,000 ടണ്‍ ഭാരമുണ്ട്. മറ്റ് ആഡംബര കപ്പലുകളിലുള്ളതിനേക്കാള്‍ 15 ശതമാനം വലുതാണ് ഈ കപ്പലിലെ കാബിനുകള്‍. മുഖവും ശബ്ദവും തിരിച്ചറിയാന്‍ കഴിയുന്ന സോഫ്റ്റ് വെയര്‍ സൗകര്യവും വാട്ടര്‍ തീം പാര്‍ക്കും ഉള്‍പ്പെടെയുള്ള അത്യാധുനീക സൗകര്യങ്ങള്‍ ഈ കപ്പലിലുണ്ട്. 2018 ലാണ് കപ്പലിന്റെ നിര്‍മ്മാണം തുടങ്ങിയത്. 2021 ല്‍ ഇറക്കാന്‍ തീരുമാനിച്ചെങ്കിലും കോവിഡ് സാഹചര്യം എല്ലാം മാറ്റിമറിക്കുകയായിരുന്നു.

കോവിഡ് വന്നു പോയി ലോകം സാധാരണ നിലയില്‍ ആയിരുന്നെങ്കിലും ക്രൂയീസ് കപ്പല്‍ യാത്രയ്ക്ക് പഴയ ഡിമാന്‍ഡില്ല. 80 ശതമാനം പൂര്‍ത്തിയായ കപ്പലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെങ്കില്‍ 660 മില്യണ്‍ യൂറോ (70 മില്യണ്‍ യുഎസ് ഡോളര്‍) കൂടി കണ്ടെത്തണം. അങ്ങനെ ഇക്കണോമിക് സ്‌റ്റെബിലൈസേഷന്‍ ഫണ്ടിലൂടെ 680 മില്യണ്‍ ഡോളര്‍ ലഭ്യമാക്കാന്‍ ജര്‍മ്മനി തയ്യാറായി. കഴിഞ്ഞ 21 ആഴ്ചകളായി കപ്പല്‍ വാങ്ങാന്‍ ആരെങ്കിലും വരുമെന്ന പ്രതിക്ഷയിലാണ് ഉടമസ്ഥര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.