1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2018

സ്വന്തം ലേഖകന്‍: കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന സുമോ ഗുസ്തിക്കാര്‍; വൈറലായ ചിത്രങ്ങള്‍ക്കു പിന്നിലെ സത്യം ഇതാണ്. ടോക്കിയോയിലെ സെന്‍സോജി ക്ഷേത്രത്തിലെ റസ്ലിംഗ് റിംഗില്‍ നിന്നുള്ള കൗതുകകരമായ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. സുമോ ഗുസ്തിക്കാരാണ് കുഞ്ഞുങ്ങളെ കരയിപ്പിക്കുക.

ഒരുവയസിനു താഴെയുള്ള കുട്ടികളെയാണ് ‘ക്രൈയിംഗ് സുമോ’ എന്ന ആചാരത്തില്‍ പങ്കെടുപ്പിക്കുക. 160ഓളം കുട്ടികളാണ് ഓരോ വര്‍ഷവും ഈ ആചാരത്തില്‍ പങ്കാളികളാകുന്നത്. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച ആചാരമാണ് ഇത്. ഗുസ്തിക്കാര്‍ കരയിപ്പിക്കുന്നതോടെ കുട്ടികള്‍ ഭാവിയില്‍ ശക്തന്‍മാരായിത്തീരുമെന്നും അവരിലെ തിന്മ വിട്ടകലുമെന്നുമാണ് ജപ്പാന്‍കാരുടെ വിശ്വാസം. കുട്ടികളെ മുകളിലേക്ക് ഉയര്‍ത്തിയും താഴ്ത്തിയും കരയിപ്പിക്കലാണ് മത്സരത്തില്‍ ഗുസ്തിക്കാര്‍ ചെയ്യുന്നത്.

കുട്ടികള്‍ കരഞ്ഞു തുടങ്ങുന്നതോടെ തടിയന്മാരായ ഗുസ്തിക്കാര്‍ ചിരിച്ചും തുടങ്ങും. കുട്ടികളുടെ ഈ കരച്ചില്‍ അവരുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണെന്നാണ് വിശ്വാസം. മാത്രമല്ല ഇതു ദൈവം കേള്‍ക്കുകയും ചെയ്യുമത്രേ. ജപ്പാനില്‍ പല ക്ഷേത്രങ്ങളിലും ഈ ആചാരം അനുഷ്ഠിച്ചുപോരുന്നുണ്ട്. നറുക്കെടുപ്പിലൂടെയാണ് കുഞ്ഞുങ്ങളെ കരയിപ്പിക്കാന്‍ തെരഞ്ഞെടുക്കുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.