1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2015

സ്വന്തം ലേഖകന്‍: അമേരിക്കയുടെ ഭീകരവാദ പട്ടികയില്‍ നിന്ന് ക്യൂബയെ ഒഴിവാക്കി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ നടപടി. ക്യൂബയ്ക്കു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധവും പിന്‍വലിച്ചേക്കുമെന്നാണ് സൂചന. വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന എംബസികളും പഴയപടി തുറക്കുകയും ചെയ്യും.

നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചത് കൊണ്ടാണ് ക്യൂബയെ ഭീകരത പിന്തുണക്കുന്ന ഭരണകൂടങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. 1982 ലാണ് അമേരിക്ക ക്യൂബയെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും കമ്യൂണിസ്റ്റ് സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു എന്നു ആരോപിച്ചായിരുന്നു ഇത്.

അടുത്തിടെയായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുകല്‍ നടക്കുന്നുണ്ട്. വഷളായിരുന്ന നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ഇരു രാജ്യങ്ങളും താത്പര്യം കാണിക്കുന്നതാണ് കാരണം. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചതും ഈയടുത്താണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.