1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2019

സ്വന്തം ലേഖകന്‍: പ്രതിഷേധ പ്രകടനങ്ങള്‍ക്ക് അനുമതിയില്ലാത്ത ക്യൂബയില്‍ ചരിത്രം തിരുത്തി ആദ്യത്തെ പ്രതിഷേധ പ്രകടനം. തലസ്ഥാനമായ ഹവാനയിലെ തെരുവിലൂടെ മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. കമ്യൂണിസ്റ്റ് ഭരണത്തിലുള്ള ക്യൂബയില്‍ പ്രകടനം നടത്താന്‍ സര്‍ക്കാരിന്റെ അനുമതി വേണം. ക്യൂബന്‍ വിപ്ലവത്തിന്റെ വാര്‍ഷികാഘോഷത്തിനും മതപരമായ ഘോഷയാത്രകള്‍ക്കും മാത്രമാണു നിലവില്‍ അനുമതിയുള്ളത്.

സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണെങ്കില്‍ അനുമതി പ്രതീക്ഷിക്കുകയേ വേണ്ട. ‘മൃഗ സംരക്ഷണത്തിനു വേണ്ടി നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ടുള്ള പ്രകടനത്തിന് അനുമതി ലഭിച്ചതു തന്നെ ചരിത്രമാണ്’– അനുമതി നേടിയ വിദ്യാര്‍ഥി ബിയാട്രിസ് ബാറ്റിസ്റ്റ പറഞ്ഞു. ഒരു മൈല്‍ മാത്രം നടന്ന പ്രകടനത്തില്‍ അരുമ മൃഗങ്ങളും അണിചേര്‍ന്നു. അനുമതിയില്ലാതെ രാഷ്ട്രീയ പ്രസംഗങ്ങള്‍ നടത്തുന്നവരെ അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കുന്നതാണു ക്യൂബയിലെ രീതി.

സര്‍ക്കാരിന്റെയോ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ നിയന്ത്രണത്തിലാണു സംഘടനകളുടെ പ്രവര്‍ത്തനം. മൊബൈല്‍ വഴി 3 ജി ഇന്റര്‍നെറ്റ് പോലും കഴിഞ്ഞ ഡിസംബറിലാണു ക്യൂബയില്‍ അനുവദിച്ചത്. കാസ്‌ട്രോ യുഗത്തിനു ശേഷം കാലം മാറുന്നതിന്റെ സൂചനകള്‍ നല്‍കി പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനലിന്റെ നേതൃത്വത്തില്‍ ക്യൂബയില്‍ പുതിയ ഭരണഘടനയുടെ കരടിനു കഴിഞ്ഞ വര്‍ഷം രൂപം നല്‍കിയിരുന്നു. കമ്യൂണിസത്തിനു പകരം സോഷ്യലിസത്തിനാണു ഭരണഘടനയില്‍ ഊന്നല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.