
സ്വന്തം ലേഖകൻ: പുതിയ കോവിഡ് വാക്സിൻ വികസിപ്പിച്ചതായി ജര്‍മന്‍ കമ്പനിയായ ക്യൂര്‍വാക്. തങ്ങളുടെ കോവിഡ് വാക്സീന്‍ ആദ്യ ഇടക്കാല വിശകലനം വിജയിച്ചതായും എന്നാല്‍ ഇത് അണുബാധയില്‍ നിന്ന് എത്രത്തോളം സംരക്ഷിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭ്യമാകേണ്ടതുണ്ടെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. വാക്സീനുകള്‍ ഇല്ലാത്ത കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്ക് വിലകുറഞ്ഞ ഈ പുതിയ മരുന്ന് ഫലപ്രദമാകുമെന്നാണു കണക്കുകൂട്ടല്‍.
ഒരു സ്വതന്ത്ര ഡാറ്റാ സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡ് സുരക്ഷാ ആശങ്കകളൊന്നും കണ്ടെത്തിയില്ലെന്നു കമ്പനി അറിയിച്ചു. എന്നാല്‍ വാക്സീന്‍ എത്രമാത്രം സംരക്ഷണം നല്‍കുന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതു സൂചിപ്പിക്കുന്ന ബോര്‍ഡ് ഫലപ്രാപ്തി ഡാറ്റയൊന്നും പങ്കിട്ടിട്ടില്ല. സ്ഥിതിവിവരക്കണക്കില്‍ കാര്യമായ ഫലപ്രാപ്തി വിശകലനം നടത്തുന്നതിന് ആവശ്യമായ ഡാറ്റ ശേഖരിക്കുന്നതു വരെ ട്രയല്‍ തുടരുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
മോഡേണയും ഫൈസർ നൽകുന്നതിന് സമാനമായ സംരക്ഷണം ക്യൂര്‍വാക്ക് നല്‍കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല ഇത് 41 ഡിഗ്രി ഫാരന്‍ഹീറ്റില്‍ കുറഞ്ഞതു മൂന്നു മാസത്തേക്ക് ഒരു റഫ്രിജറേറ്ററില്‍ സൂക്ഷിക്കാം. ഉപയോഗിക്കുന്നതിനു മുൻപ് ഊഷ്മാവില്‍ 24 മണിക്കൂര്‍ വരെ വക്കാനും കഴിയുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വര്‍ഷം, കമ്പനിയുടെ വാക്സീന്‍ മൃഗങ്ങളില്‍ ഉപയോഗിച്ചപ്പോൾ മികച്ച ഫലങ്ങള്‍ നല്‍കിയിരുന്നു. ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും 10 രാജ്യങ്ങളിലായി 40,000 വോളന്റിയര്‍മാരെ പങ്കെടുപ്പിച്ച് ഡിസംബറോടെ കമ്പനി അന്തിമ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചു. വാക്സീന്‍ ട്രയലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ജൂണ്‍ അവസാനത്തോടെ എത്തുമെന്നു ക്യൂര്‍വാക് വൃത്തങ്ങൾ സൂചന നൽകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല