1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2024

സ്വന്തം ലേഖകൻ: എ​മി​റേ​റ്റി​ലെ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​ടെ (ആ​ർ.​ടി.​എ) ഉ​പ​ഭോ​ക്​​തൃ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ സ്മാ​ർ​ട്ടാ​ക്കു​ന്ന പ​ദ്ധ​തി മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു. എ​ല്ലാ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ്​ കേ​ന്ദ്ര​ങ്ങ​ളും അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ഒ​രേ സ​മ​യം നേ​രി​ട്ടും ഓ​ൺ​ലൈ​നും സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന രീ​തി​യി​ലേ​ക്കാ​ണ്​ ന​വീ​ക​രി​ക്കു​ക. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​മ്മു​റ​മൂ​ൽ, അ​ൽ ബ​ർ​ഷ കേ​ന്ദ്ര​ങ്ങ​ൾ സെ​പ്​​റ്റം​ബ​റോ​ടെ​ ന​വീ​ക​രി​ക്കും.

യുഎഇ​യു​ടെ ഡി​ജി​റ്റ​ൽ ഗ​വ​ൺ​മെ​ന്‍റ്​ ന​യ​ത്തി​ന്‍റെ ഇ​ല​ക്​​ട്രോ​ണി​ക്, ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മ​നു​ഷ്യ സ​ഹാ​യ​മി​ല്ലാ​തെ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന സ്മാ​ർ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും സ്ഥാ​പി​ക്കു​ന്ന​താ​ണ്​ ന​വീ​ക​ര​ണ​ത്തി​ൽ പ്ര​ധാ​ന​മാ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ 24 മ​ണി​ക്കൂ​റും ഉ​പ​ഭോ​ക്​​തൃ സേ​വ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ സാ​ധി​ക്കും. നി​ല​വി​ൽ 78 സേ​വ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന സ​മ​യ​ത്തി​ൽ 213 എ​ണ്ണം പൂ​ർ​ത്തി​യാ​ക്കാ​നും സാ​ധി​ക്കും. ഉ​മ്മു​റ​മൂ​ൽ, അ​ൽ ബ​ർ​ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​വീ​ക​ര​ണ കാ​ല​യ​ള​വി​ൽ ഭാ​ഗി​ക​മാ​യി മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളൂ.

ദു​ബൈ ന​ഗ​ര​ത്തെ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച സ്മാ​ർ​ട്ട്​ സം​വി​ധാ​ന​ങ്ങ​ളു​ള്ള സ്ഥ​ല​മാ​യി പ​രി​വ​ർ​ത്തി​പ്പി​ക്കു​ക​യെ​ന്ന യുഎഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ കാ​ഴ്ച​പ്പാ​ടി​ന്​ അ​നു​സൃ​ത​മാ​യി​ എ​ല്ലാ മേ​ഖ​ല​യി​ലും ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്​ ആ​ർ.​ടി.​എ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ ആ​ർ.​ടി.​എ എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

നേ​ര​ത്തെ അ​ൽ കി​ഫാ​ഫ്​ സേ​വ​ന കേ​ന്ദ്രം 2022ലും ​അ​ൽ മ​നാ​റ കേ​ന്ദ്രം ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ലും അ​ൽ ത​വാ​ർ കേ​ന്ദ്രം മേ​യി​ലും സ്മാ​ർ​ട്ട് സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റി​യി​രു​ന്നു. ഉ​മ്മു​റ​മൂ​ൽ, അ​ൽ ബ​ർ​ഷ കേ​ന്ദ്ര​ങ്ങ​ളു​ടെ​ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യാ​ൽ അ​ടു​ത്ത വ​ർ​ഷം ദേ​ര​യി​ലെ കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

മ​നു​ഷ്യ ഇ​ട​പെ​ട​ലു​ക​ളി​ല്ലാ​തെ സ്മാ​ർ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ൾ വ​ഴി എ​ല്ലാ സേ​വ​ന​ങ്ങ​ളും ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ കേ​ന്ദ്ര​ങ്ങ​ൾ. ഏ​റ്റ​വും പു​തി​യ അ​ന്ത​ർ​ദേ​ശീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും കീ​ഴ്വ​ഴ​ക്ക​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യാ​ണ്​ പ​ദ്ധ​തി പു​ന​ർ​രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​ത്. സ​ഹാ​യം ആ​വ​ശ്യ​മു​ള്ള എ​ല്ലാ ഉ​പ​ഭോ​ക്തൃ വി​ഭാ​ഗ​ങ്ങ​ളെ​യും സ​ഹാ​യി​ക്കു​ന്ന​തി​ന് സേ​വ​ന ഉ​പ​ദേ​ഷ്ടാ​ക്ക​ളും വി​ഡി​യോ ആ​ശ​യ​വി​നി​മ​യ ഒ​പ്ഷ​നു​ക​ളും ല​ഭ്യ​മാ​കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.