1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2020

സ്വന്തം ലേഖകൻ: ഹൂത്തി മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് നോര്‍ത്ത് ജിദ്ദയില്‍ അരാംകോയുടെ 13 ടാങ്കുകളില്‍ ഒന്ന് നിലവില്‍ പ്രവര്‍ത്തനരഹിതമാണെന്ന് സൌദി അരാംകോ ഉദ്യോഗസ്ഥര്‍. കേടുപാടുകള്‍ സംഭവിച്ച സ്ഥലം സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സൌദി അരാംകോ ഉദ്യോഗസ്ഥര്‍.

അതേസമയം മിസൈല്‍ ആക്രമണം സൌദിയുടെ എണ്ണവിതരണത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ജിദ്ദ, മക്ക, അല്‍-ബഹ മേഖല എന്നിവിടങ്ങളിലേക്ക് പ്രതിദിനം 120,000 ബാരലിലധികം ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തരമായി വിതരണം ചെയ്യുന്ന നിര്‍ണായക സൗകര്യമുള്ള ഇടമാണ് കഴിഞ്ഞ ദിവസം ഹൂത്തികള്‍ ലക്ഷ്യമിട്ടതെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ തീപിടുത്തം 40 മിനിറ്റിനുള്ളില്‍ ആളപായമില്ലാതെ കെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മിസൈല്‍ സ്റ്റോറേജ് ടാങ്കറിന്റെ മുകളില്‍ തട്ടി ടാങ്കുകളുടെ മേല്‍ക്കൂരയ്ക്ക് വലിയ നാശമാണ് ഉണ്ടാക്കിയത്. രണ്ട് മീറ്റര്‍ ചതുരശ്ര അളവില്‍ ദ്വാരമുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാശംവിതച്ച സ്ഥലത്തെ കറുത്ത അടയാളങ്ങളും മറ്റും ദൃശ്യമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പെ​ട്രോ​ൾ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ ഇ​ന്ധ​ന ടാ​ങ്കി​ന്​ നേ​രെ യ​മ​ൻ വി​മ​ത സാ​യു​ധ സം​ഘ​മാ​യ ഹൂ​തി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച്​ ലോ​കം. വി​വി​ധ രാ​ജ്യ​ങ്ങ​ളും അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന​ക​ളും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. യു.​എ.​ഇ, കു​വൈ​ത്ത്, ബ​ഹ്​​റൈ​ൻ, ഇൗ​ജി​പ്​​ത്, ജോ​ർ​ഡ​ൻ, പാ​കി​സ്​​താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്ക്​ പു​റ​മെ യ​മ​ൻ ഗ​വ​ൺ​മെൻറ്, ഒ.​െ​എ.​സി, അ​റ​ബ്​ ലീ​ഗ്, ഗ​ൾ​ഫ്​ സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ, അ​റ​ബ്​ പാ​ർ​ല​മെൻറ്, അ​റ​ബ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​രു​ടെ ജ​ന​റ​ൽ സെ​ക്ര​േ​ട്ട​റി​യേ​റ്റ് എ​ന്നി​വ​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

എ​ല്ലാ​വ​രും സൗ​ദി അ​റേ​ബ്യ​ക്ക്​ പൂ​ർ​ണ പി​ന്തു​ണ​യും​ ​െഎ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ഖ്യാ​പി​ച്ചു. ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം തീ​വ്ര​വാ​ദ, അ​ട്ടി​മ​റി ശ്ര​മ​ങ്ങ​ളു​ടെ പു​തി​യ തെ​ളി​വാ​ണെ​ന്ന്​ യു.​എ.​ഇ പ​റ​ഞ്ഞു. മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച അ​റ​ബ്​ ലീ​ഗ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഹ​മ്മ​ദ്​ അ​ബു​ൽ ഗെ​യ്​​ത്​ ഭീ​ക​ര പ്ര​വ​ർ​ത്ത​ന​മാ​യാ​ണ്​ ഇ​തി​നെ കാ​ണു​ന്ന​തെ​ന്നും എ​ല്ലാ​ത​ര​ത്തി​ലു​ള്ള ഭീ​ക​ര​ത​യെ​യും ത​ള്ളി​ക്ക​ള​യു​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

സി​വി​ലി​യ​ന്മാ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള അ​ന്യാ​യ​മാ​യ ആ​ക്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ്​ ജി​ദ്ദ​യി​ലേ​തെ​ന്നും ഉൗ​ർ​ജ വി​ത​ര​ണ​വും സൗ​ദി​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും അ​പ​ക​ട​ത്തി​ലാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​ താ​വ​ന​യി​ൽ പ​റ​ഞ്ഞു. സൗ​ദി​യി​ൽ സ്ഥി​ര​ത​യും സ​മാ​ധാ​ന​വും സ്ഥാ​പി​ക്കാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും കു​വൈ​ത്തി​െൻറ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

സു​പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ഭീ​ക​ര​സം​ഘ​ങ്ങ​ൾ ന​ട​ത്തു​ന്ന അ​ട്ടി​മ​റി​ശ്ര​മ​ങ്ങ​ളെ പൂ​ർ​ണ​മാ​യും നി​രാ​ക​രി​ക്കു​ക​യും ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ഇൗ​ജി​പ്​​ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ഈ ​ആ​ക്ര​മ​ണം ഭീ​രു​ക്ക​ളു​ടേ​താ​ണെ​ന്നും എ​ന്നാ​ൽ ഭീ​ക​ര​ത​യാ​ണ​തെ​ന്നും ആ​ഗോ​ള ഉൗ​ർ​ജ വി​ത​ര​ണ​ത്തെ​യും എ​ണ്ണ വി​ല​യേ​യും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്നും അ​റ​ബ്​ പാ​ർ​ല​മെൻറ്​ പ്ര​സി​ഡ​ൻ​റ്​ ആ​ദി​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​അ​സൂ​മി പ​റ​ഞ്ഞു.

തീ​വ്ര​വാ​ദ​ത്തെ നേ​രി​ടാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ആ​രാ​ണെ​ങ്കി​ലും അ​വ​ർ​ക്കെ​തി​രെ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം നി​ല​കൊ​ള്ള​ണ​മെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. സൗ​ദിയെ മാ​ത്ര​മ​ല്ല ​ഗ​ൾ​ഫ്​ മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യെ​യും ല​ക്ഷ്യം​വെ​ക്കു​ന്ന​താ​ണ്​ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​മെ​ന്ന്​ ഗ​ൾ​ഫ്​ സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​നാ​ഇ​ഫ്​ ഫ​ലാ​ഹ്​ അ​ൽ​ഹ​ജ്​​റ​ഫ്​ പ​റ​ഞ്ഞു. മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ​മാ​ധ​ന​വും അ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ ഇ​റാ​ൻ പി​ന്തു​ണ​യോ​ടെ ഹൂ​തി​ക​ൾ നി​ര​ന്ത​രം ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ഉ​റ​ച്ചു​നി​ൽ​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം അ​ന്താ​രാ​ഷ്​​​ട്ര സ​മൂ​ഹ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യാ​ണെ​ന്ന്​ ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ഒ.​െ​എ.​സി​ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ പ​റ​ഞ്ഞു. ഇ​ത്ത​രം ഭീ​ക​രാ​ക്ര​മ​ണ ശ്ര​മ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും സൗ​ദി അ​റേ​ബ്യ​ക്ക്​ ഒ.​െ​എ.​സി​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും സം​ഭ​വ​ത്തെ അ​പ​ല​പി​ക്കു​ക​യും സൗ​ദി അ​റേ​ബ്യ​ക്ക്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു. സൗ​ദി​ക്ക്​ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്, ആ​ക്ര​മ​ണ​ത്തെ ബ്രി​ട്ടീ​ഷ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡെ​മി​നി​ക്​ റാ​ബും അ​പ​ല​പി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.