1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2024

സ്വന്തം ലേഖകൻ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിക്കുന്നതെന്ന് മുന്നറിയിപ്പ് നൽകി കുവൈത്തെിലെ സുരക്ഷാ ഉദ്യോഗസ്ഥർ. നിരവധി പേരുടെ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയതായി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. സുരക്ഷാ മേഖലയിൽ നിന്നുള്ള ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അൽ-അൻബ പത്രമാണ് വാർത്ത റിപ്പോർട്ട് ചെയതത്.

വിശ്വസനീയമല്ലാത്ത ലിങ്കുകളിലൂടെയോ വെബ്സൈറ്റുകളിലൂടെയോ പണമടയ്ക്കുന്നതിൽ നിന്നും ആളുകൾ വിട്ടുനിൽക്കണം. ഇത്തരത്തിൽ പണമടച്ചവരിൽ പലരുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് മുഴുവൻ പണവും തട്ടിപ്പ് സംഘങ്ങൾ കൈക്കലാക്കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്വേഡ്, അക്കൗണ്ട് ഉടമയുടെ പേര് തുടങ്ങിയ സുപ്രധാന വിവരങ്ങൾ തട്ടിപ്പ് സംഘം നിയമവിരുദ്ധമായി നേടിയതായി വ്യക്തമാക്കി. കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുന്നതിനെക്കുറിച്ചുള്ള സന്ദേശങ്ങളോട് പ്രതികരിച്ചവരിൽ നിന്നാണ് പ്രധാനമായും പണം തട്ടിയത്.

തട്ടിപ്പുകാരിൽ നിന്നും സുരക്ഷിതരാകാൻ ബാങ്കിംഗ് ഇടപാടുകൾ എപ്പോഴും പരിശോധിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംശയാസ്പദമായ ഫോൺ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യരുതെന്നും അപരിചിതരിൽ നിന്ന് പണം സ്വീകരിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.