1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2020

സ്വന്തം ലേഖകൻ: തമിഴ്‌നാട്ടില്‍ ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ചെന്നൈ കടലൂരില്‍ വീട് തകര്‍ന്ന് ഒരു അമ്മയും മകളും ചെന്നൈയില്‍ വൈദ്യുതാഘാതമേറ്റ് ഒരു യുവാവുമാണ് മരിച്ചത്. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്. തമിഴ്‌നാട് രാമനാഥ പുരത്ത് നിന്നും 40 കിലോമീറ്ററും പാമ്പനില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ മാന്നാര്‍ കടലിടുക്കിലാണ് ബുറേവി ചുഴലിക്കാറ്റ് ഇപ്പോഴുള്ളത്.

അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കണക്കാക്കുന്നത്. ചെന്നൈയിലെയും പുതുച്ചേരിയിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. പലസ്ഥലങ്ങളിലും വ്യാപക കൃഷി നാശമുണ്ടായിട്ടുണ്ട്.

അതേസമയം മഴക്കുള്ള സാധ്യത കണക്കിലെടത്ത് കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ഭീഷണി അകന്നെങ്കിലും കേരളത്തില്‍ മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരും.

ശനിയാഴ്ച വൈകുന്നേരംവരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.