1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2019

സ്വന്തം ലേഖകന്‍: ഒഡീഷയില്‍ ആഞ്ഞടിച്ച് ഫോണി ചുഴലിക്കാറ്റ്; 12 ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു, ട്രെയിന്‍, വ്യോമ ഗതാഗതം താറുമാറായി. ഫോണി ചുഴലിക്കാറ്റ് ഒഡീഷയില്‍ ആഞ്ഞടിക്കുന്നു. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. തീരപ്രദേശത്ത് നിന്ന് 12 ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു. ട്രെയിന്‍വ്യോമ ഗതാഗതം താറുമാറായി. ഒഡീഷയിലും പശ്ചിമ ബംഗാളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. 

പൂര്‍ണമായും കര തൊടുന്നതോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ എട്ട് മണിയോടെയാണ് ഫോണി ചുഴലിക്കാറ്റ് ഒഡീഷയിലെ പുരി തീരത്ത് എത്തിയത്. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശി. പ്രദേശത്ത് നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചിരുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കൂറ്റന്‍ തിരമാലകള്‍ ഉയര്‍ന്നു. കനത്ത മഴ പെയ്തു. 20 സെന്റി മീറ്ററോളം മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

പിന്നീട് കാറ്റ് ഭുവനേശ്വറിലേക്ക് നീങ്ങി. കനത്ത മഴയില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നു. ഒഡീഷയില്‍ 223 ട്രെയിനുകള്‍ റദ്ദാക്കി. വിമാനത്താവളങ്ങള്‍ അടച്ചു. തൊള്ളായിരത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വടക്ക് കിഴക്കായാണ് കാറ്റിന്റെ ദിശ. പൂര്‍ണമായും കര തൊടുന്നതോടെ ഫോണിയുടെ തീവ്രത കുറയും. ഇന്ന് വൈകിട്ടോടെ കാറ്റ് പശ്ചിമബംഗാളിലേക്ക് കടക്കും എന്നാണ് റിപ്പോര്‍ട്ട്.

ഫോണി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ യു എ ഇയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള വിമാനങ്ങള്‍ പലതും റദ്ദാക്കി. ദുബൈയില്‍ നിന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലേക്കും തിരിച്ചും ഇന്ന് സര്‍വീസ് നടത്തേണ്ട EK572, EK773 വിമാനങ്ങള്‍ റദ്ദാക്കിയതായി എമിറേറ്റ്‌സ് അറിയിച്ചു. അബൂദബിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കും തിരിച്ചും സര്‍വീസ് നടത്തേണ്ട EY 256, EY 255 ഇത്തിഹാദ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സൗജന്യമായി യാത്രാതിയതി മാറ്റാനും, ടിക്കറ്റ് തുക തിരികെ ലഭിക്കാനും സൗകര്യമൊരുക്കുമെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.