1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2022

സ്വന്തം ലേഖകൻ: ഇൻഡിഗോ എയർലൈൻസിന്റെ തിരുവനന്തപുരം-ദമാം പ്രതിദിന സർവീസ് ആരംഭിച്ചു. പുതിയ സർവീസ് (6ഇ 1607) തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.55ന് പുറപ്പെട്ട് 10.10ന് ദമാമിലെത്തും. മടക്ക വിമാനം (6ഇ 1608) ദമാമിൽ നിന്ന് രാവിലെ 11.35ന് പുറപ്പെട്ട് രാത്രി 7.10ന് തിരുവനന്തപുരത്ത് എത്തും.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നും തമിഴ്നാടിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് നേരിട്ടുള്ള വിമാന സർവീസ് വരുന്നതോടെ യാത്രാ സമയം കുറയും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള 12ാമത്തെ അന്താരാഷ്ട്ര സർവീസ് ഡെസ്റ്റിനേഷനാണ് ദമാം.

അതേസമയം സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലേ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് നേ​രി​ട്ട് വി​മാ​ന​മി​ല്ലാ​ത്ത അ​വ​സ്ഥ അ​വ​ഗ​ണ​ന​യും അ​പ​മാ​ന​വു​മാ​ണെ​ന്ന് കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ബി.​ആ​ർ.​എം. ഷ​ഫീ​ർ റി​യാ​ദി​ൽ പ​റ​ഞ്ഞു. അ​ഞ്ച് മ​ണി​ക്കൂ​ർ​കൊ​ണ്ട് എ​ത്തേ​ണ്ട സ്ഥ​ല​ത്ത് 13ഉം 15​ഉം മ​ണി​ക്കൂ​ർ എ​ടു​ത്ത് യാ​ത്ര ന​ട​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ശ്രീ​ല​ങ്ക വ​ഴി​യോ മ​റ്റ് ഏ​തെ​ങ്കി​ലും ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ വ​ഴി​യോ ക​റ​ങ്ങി​ത്തി​രി​ഞ്ഞ് യാ​ത്ര ചെ​​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് തെ​ക്ക​ൻ ജി​ല്ല​ക​ളി​ലെ പ്ര​വാ​സി​ക​ൾ. തി​രു​വ​ന​ന്ത​പു​രം എം.​പി ശ​ശി ത​രൂ​രി​ന്റെ​യും മ​റ്റ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ​യും ശ്ര​ദ്ധ​യി​ൽ ഈ ​വി​ഷ​യം കൊ​ണ്ടു​വ​രുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.