ഡേവിഡ് കാമറൂണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി മൂന്നാം തവണ മത്സരിക്കില്ലെന്ന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പ്രഖ്യാപിച്ചിരുന്നു. കാമറൂണ്‍ ഈ വാക്ക് പാലിക്കണമെന്നും ഇനിയും പ്രധാനമന്ത്രിയായി തുടരരുതെന്നുമുള്ള സമ്മര്‍ദ്ദം സീനിയര്‍ കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ ഇപ്പോഴെ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇവരില്‍ ചിലര്‍ കരുതുന്നത് കാമറൂണ്‍ മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്നാണ്.
ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാക്കില്‍നിന്ന് കാമറൂണ്‍ പിന്നോട്ടു പോയേക്കുമെന്നും അടുത്ത തവണയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളില്‍ ചിലര്‍ ടെലിഗ്രാഫ് പത്രത്തോട് പറഞ്ഞു.
കഴിഞ്ഞയാഴ്ച്ച 2020ല്‍ മത്സരിക്കും എന്നതിനെ തള്ളിക്കളയാന്‍ കാമറൂണ്‍ വിസ്സമ്മതം പ്രകടിപ്പിച്ചിരുന്നു. മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും സംശയം ജനിപ്പിച്ചത് ഇതാണെന്നാണ് സൂചന. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഞാന്‍ തന്നെയായിരിക്കും പ്രധാനമന്ത്രി, ഒരാള്‍ക്ക് എല്ലാ കാലവും അധികാരത്തില്‍ തുടരാന്‍ കഴിയില്ലല്ലോ എന്നുമായിരുന്നു കാമറൂണിന്റെ പ്രസ്താവന.
അധികാരത്തിന്റെ മധുരം നുണഞ്ഞാല്‍ പിന്നെ അതില്ലാതെ പറ്റില്ലെന്നാണ് മുതിര്‍ന്ന ടോറിം അംഗങ്ങളില്‍ ഒരാള്‍ ടെലിഗ്രാഫ് പത്രത്തോട് പറഞ്ഞത്. എംപിമാര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഡേവിഡ് കാമറൂണിനോട് വീണ്ടും പ്രധാനമന്ത്രിയാകുന്നതിനായി നിര്‍ബന്ധിക്കുമെന്നും അദ്ദേഹം അത് ഏറ്റെടുക്കുകയും ചെയ്യുമെന്നും മുതിര്‍ന്ന ടോറി അംഗം നിരീക്ഷിച്ചു. എപ്പോഴത്തേക്കാളും ഏറെ ശക്തനാണ് കാമറൂണ്‍ ഇപ്പോള്‍, അയാള്‍ അത് തുടരാന്‍ തന്നെയാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല